Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഭവന നിർമാണ ബോർഡ് നിർത്തലാക്കാൻ നിർദ്ദേശം; ചീഫ് സെക്രട്ടറിക്കെതിരെ വിമർശനവുമായി റവന്യൂ മന്ത്രി

തിരുവനന്തപുരം: ഭവന നിർമാണ ബോർഡ് നിർത്തലാക്കാനുള്ള ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നിർദ്ദേശത്തിനെതിരെ മന്ത്രിസഭാ യോഗത്തിൽ വിമർശനമുന്നയിച്ച് റവന്യൂമന്ത്രി കെ.രാജൻ. ചീഫ് സെക്രട്ടറി ഒറ്റയ്ക്ക് വലിയ തീരുമാനങ്ങൾ എടുക്കരുതെന്നും ഇവിടെ സർക്കാരുണ്ടെന്ന് ഓർക്കണമെന്നും കെ രാജൻ പറഞ്ഞു. വിഷയം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യൂ വകുപ്പിനു കീഴിലാണ് ബോർഡ്.

ബോർഡിന്‍റെ പ്രവർത്തനം നിർത്തുന്നത് പരിശോധിക്കാൻ ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. ബോർഡ് നഷ്ടത്തിലാണെന്നും വരുമാനമില്ലെന്നും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും റിപ്പോർട്ട് നൽകി. പ്രവർത്തനം നിർത്തിവയ്ക്കാൻ ഭരണപരിഷ്കാര കമ്മീഷൻ നേരത്തെ നിർദേശം നൽകിയിരുന്നു.

1971ലായിരുന്നു ബോർഡിന്‍റെ രൂപീകരണം. സർക്കാരിൻ്റെ പ്രധാന പദ്ധതികളെല്ലാം നടപ്പാക്കിയത് ബോർഡാണ്. 8,000 കോടി രൂപയാണ് ബോർഡിന്‍റെ ആസ്തി. പദ്ധതികൾ സർക്കാരിനു കൈമാറാത്തതാണ് പ്രതിസന്ധി. നിലവിലെ 195 ജീവനക്കാർക്ക് കൃത്യമായ ശമ്പളം പോലുമില്ല.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...