Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘മധ്യപ്രദേശ് മോഡൽ ഫാലോ ഹോളിഡേ’ നിർത്തലാക്കി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: ‘മധ്യപ്രദേശ് മോഡൽ ഫാലോ ഹോളിഡേ’ ആനുകൂല്യം നിർത്തലാക്കി കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് 50 % ശമ്പളത്തോടെ 5 വർഷത്തേക്ക് അവധി നൽകാനായിരുന്നു പദ്ധതി. അവധിയിൽ പോയ ജീവനക്കാരോട് മൂന്ന് മാസത്തിനകം സർവീസിൽ തിരികെ പ്രവേശിക്കാൻ മാനേജ്മെൻ്റ് നിർദേശം നൽകി. കഴിഞ്ഞ വർഷം ശമ്പള പരിഷ്കരണത്തിനൊപ്പമാണ് ഫാലോ ഹോളിഡേ നടപ്പാക്കിയത്.

ജീവനക്കാർക്ക് 50% ശതമാനം ശമ്പളം നൽകി അവധി നല്‍കുന്ന പദ്ധതി പരമാവധി ജീവനക്കാ‍ര്‍ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞിരുന്നു. 7 മാസത്തിനു ശേഷം ആനുകൂല്യം നിർത്തലാക്കാൻ മാനേജ്മെന്‍റ് തീരുമാനിക്കുമ്പോൾ കണക്കുകൾ തെറ്റിയെന്ന് വ്യക്തമാണ്. ഏഴായിരത്തിലധികം അധിക ജീവനക്കാരുള്ള കെ.എസ്.ആർ.ടി.സിയിൽ കുറഞ്ഞത് മൂവായിരത്തോളം പേർ അവധിയിൽ പോയാൽ ശമ്പള ഇനത്തിൽ ആറുകോടി ലാഭിക്കാനാകുമെന്നായിരുന്നു മാനേജ്മെന്‍റിന്‍റെ കണക്കുകൂട്ടൽ.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...