Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സെപ്റ്റംബറിന് മുമ്പ് തദ്ദേശസ്ഥാപനങ്ങളുടെ സേവനം പൂർണമായും ഓൺലൈനാക്കും: മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഈ വർഷം സെപ്റ്റംബറിന് മുമ്പ് പൂർണമായും ഓൺലൈനാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ലെൻസ്ഫെഡിന്‍റെ ആഭിമുഖ്യത്തിൽ ‘കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ഭേദഗതികളും ഓൺലൈൻ പ്ലാൻ സമർപ്പണവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായം തേടും.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സോഫ്റ്റ്‌വെയർ സമന്വയിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കാര്യങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും നടക്കുന്നുവെന്ന് ഉറപ്പാക്കും. ഇതോടെ പ്ലാൻ ഓൺലൈനായി സമർപ്പിക്കാനും കാലതാമസം കൂടാതെ ഓൺലൈനായി പെർമിറ്റ് നേടാനും കഴിയും. അതിനായി ഫീസ് ഘടനയിൽ കാലാനുസൃതമായ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.

ലെൻസ്ഫെഡ് സ്ഥാപക ജനറൽ സെക്രട്ടറി ആർ കെ മണിശങ്കർ സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം.സുരേശൻ, എൽ.എസ്.ജി.ഡി ചീഫ് എൻജിനീയർ ജോൺസൺ കെ, ഐ.കെ.എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.സന്തോഷ് ബാബു ഐഎഎസ്, സീനിയർ ടൗൺ പ്ലാനർ ടി.ബൈജു, മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ജോയിന്‍റ് ഡയറക്ടർ കെ.ഹരികുമാർ എന്നിവർ പ്രസംഗിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...