Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; താൽക്കാലിക സിൻഡിക്കറ്റ് രൂപീകരണത്തിനുള്ള ബിൽ തിങ്കളാഴ്ച സഭയിൽ

തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്താതെ, പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കുന്നതിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി താൽക്കാലിക സിൻഡിക്കറ്റ് രൂപീകരിക്കുവാനുള്ള ഭേദഗതി ബിൽ നിയമസഭയിൽ തിങ്കളാഴ്ച അവതരിപ്പിക്കും. ഇതിനായുള്ള സമയക്രമ പട്ടികയും ബില്ലും പ്രസിദ്ധപ്പെടുത്തി.

എക്സ് ഒഫിഷ്യോ അംഗങ്ങൾക്ക് പുറമെ 13 പേരെ പുതുതായി നാമനിർദേശം ചെയ്യാനാണ് കരട് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. പ്രതിപക്ഷ അംഗങ്ങൾ തിരഞ്ഞെടുപ്പിലേക്ക് വരുന്നത് ഒഴിവാക്കാനും സർവകലാശാല ഭരണം പൂർണ്ണമായും സി.പി.എമ്മിന്‍റെ കീഴിലാക്കാനുമാണ് തിരഞ്ഞെടുപ്പ് നടത്താതെ നിയമസഭയിൽ പുതിയ ബിൽ അവതരിപ്പിക്കുന്നതെന്നാണ് ആക്ഷേപം. സർക്കാരിൻ്റെ സഞ്ചിത നിധിയിൽ നിന്ന് അധിക തുക ചെലവഴിക്കേണ്ടതുണ്ടെന്ന് ബില്ലിന്റെ ധനകാര്യ മെമ്മോറാണ്ടത്തിൽ പറയുന്നു. ഭരണഘടനയുടെ 299 (1) വകുപ്പ് പ്രകാരം ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിന് ഗവർണറുടെ മുൻകൂർ അനുമതി ആവശ്യമാണ്.

ബിൽ അവതരിപ്പിക്കാൻ അനുമതി തേടി സർക്കാർ കഴിഞ്ഞയാഴ്ച ഗവർണർക്ക് കത്ത് നൽകിയിരുന്നെങ്കിലും ഗവർണർ അനുമതി നൽകിയിരുന്നില്ല. കോഴിക്കോട് സർവകലാശാല നിയമത്തിലെ സെക്ഷൻ 7(4) പ്രകാരം സെനറ്റ്/ സിൻഡിക്കേറ്റ് കമ്മിറ്റികളുടെ കാലാവധി കഴിഞ്ഞ് പിരിച്ചു വിടപ്പെട്ടാൽ താൽക്കാലിക ഭരണസമിതി രൂപീകരിക്കാനുള്ള അധികാരം ഗവർണർക്കാണ്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...