Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പൊതുപണം കട്ട് സുഖമായി ജീവിക്കാമെന്ന് കരുതണ്ട; സർക്കാർ ജീവനക്കാരോട്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. പൊതുപണം മോഷ്ടിച്ച് സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാർക്കായുള്ള ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുപണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും കരുതരുത്. ക്ഷേമ-വികസന പ്രവർത്തനങ്ങളിൽ ഏത് വിധേനയും ലാഭമുണ്ടാക്കാമെന്ന് ചിലർ കരുതുന്നു, കളങ്കമുണ്ടാക്കുന്നവരെ ചുമക്കേണ്ട ബാധ്യത സർക്കാരിനില്ല. ഉത്തരവാദിത്തം നിറവേറ്റാത്തവർ സർവീസിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് സി.എം.ഡി.ആർ.എഫുമായി ബന്ധപ്പെട്ട തട്ടിപ്പ് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പെന്നത് ശ്രദ്ധേയമാണ്. എന്നാൽ സി.എം.ഡി.ആർ.എഫിന്റെ പേര് പരാമർശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...