Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനി അവധി ദിവസമാക്കാനുള്ള ശുപാർശ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: നാലാം ശനിയാഴ്ച സർക്കാർ ജീവനക്കാർക്ക് അവധിയായി പ്രഖ്യാപിക്കാനുള്ള ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഭരണപരിഷ്കാര കമ്മീഷനാണ് ശുപാർശ നൽകിയത്. എന്നാൽ എൻജിഒ യൂണിയനും സെക്രട്ടേറിയറ്റ് സർവീസ് അസോസിയേഷനും ഈ നിർദ്ദേശത്തെ ശക്തമായി എതിർത്തു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

പ്രവൃത്തി ദിവസം 15 മിനിറ്റ് വർദ്ധിപ്പിക്കണമെന്നും നാലാം ശനിയാഴ്ച അവധിയാക്കണമെന്നും ചീഫ് സെക്രട്ടറി സർവീസ് സംഘടനകൾക്ക് മുന്നിൽ നിർദ്ദേശിച്ചിരുന്നു. കാഷ്വൽ ലീവ് പ്രതിവർഷം 20 ൽ നിന്ന് 18 ആയി കുറയ്ക്കാനും നിർദ്ദേശിച്ചിരുന്നു. അതുകൊണ്ടാണ് ഇടത് സംഘടനകൾ തന്നെ ഈ നിർദ്ദേശത്തെ എതിർത്തത്.

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ജീവനക്കാർക്ക് നാലാം ശനിയാഴ്ച അവധിയെന്ന് സർക്കാർ നിർദ്ദേശിച്ചത്. ആശ്രിത നിയമനം ഒരു വർഷത്തിനുള്ളിൽ ജോലി ലഭിക്കാൻ അർഹതയുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നിയന്ത്രണത്തിന് നീക്കം നടത്തിയത്. ജോലി സമയം വർദ്ധിപ്പിക്കുന്നതിനൊപ്പം അഞ്ച് കാഷ്വൽ ലീവ് കുറയ്ക്കുമെന്ന് ചീഫ് സെക്രട്ടറി സർവീസ് സംഘടനകളെ അറിയിച്ചിരുന്നു. തുടർന്ന് കുറയ്ക്കുന്ന കാഷ്വൽ ലീവുകളുടെ എണ്ണം രണ്ടാക്കിയെങ്കിലും സംഘടനകൾ തയ്യാറായില്ല.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...