Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സ്റ്റോപ്പ് മെമ്മോ അവഗണിച്ച് മൂന്നാറില്‍ ഹൈഡല്‍ പാര്‍ക്ക് നിര്‍മാണം പുരോഗമിക്കുന്നു

മൂന്നാർ: കളക്ടറുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് മൂന്നാർ സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിൽ ഹൈഡൽ പാർക്കിന്‍റെ നിർമ്മാണം പുരോഗമിക്കുന്നു. ദേവികുളം സബ് കളക്ടർ നേരിട്ട് ആവശ്യപ്പെട്ടിട്ടും നിർമാണം നിർത്തിവയ്ക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഹൈഡൽ പാർക്കിന് എൻഒസി നൽകാനാവില്ലെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്.

സി.പി.എം നേതൃത്വത്തിലുള്ള സർവീസ് സഹകരണ ബാങ്കാണ് നിർമ്മാണത്തിന് അനുമതി തേടി അപേക്ഷ നൽകിയത്. എന്നാൽ അപേക്ഷ തള്ളിയതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് സി.പി.എം ആരോപിക്കുന്നത്. സി.പി.ഐയാണ് അനുമതി നിഷേധിക്കാൻ കാരണമെന്നാണ് ആരോപണം. എന്നാൽ ഇതിനെതിരെ സി.പി.ഐയും കോൺഗ്രസും രംഗത്തെത്തി.

ജലാശയത്തിലെ അതിസുരക്ഷാമേഖലയിലെ യന്ത്രത്തിന്‍റെ സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതടക്കമുള്ള ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പഴയ മൂന്നാറിലെ മുതലപ്പുഴയാറിന് സമീപമാണ് നിലവിൽ ഹൈഡൽ പാർക്കിന്‍റെ നിർമ്മാണം നടക്കുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...