Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മോട്ടോർ വാഹന നിയമങ്ങൾ അനുസരിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന് ഹൈക്കോടതി

മൾട്ടികളർ എൽഇഡി ഉൾപ്പെടെയുള്ളവ ഘടിപ്പിച്ച വാഹനങ്ങൾ നിയമങ്ങൾ അനുസരിക്കുന്നതായി കണക്കാക്കാൻ സാധിക്കില്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. മോട്ടോർ വാഹന നിയമങ്ങൾ അനുസരിക്കാത്ത ഇവയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ‌

എൽഇഡി, ലേസർ, നിയോൺ ലൈറ്റുകൾ, ഫ്ലാഷുകൾ തുടങ്ങിയ ഘടിപ്പിയ്ക്കുന്ന വാഹനങ്ങളുടെ ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ പരസ്യമായി ലംഘിക്കുന്ന ഇത്തരം വാഹനങ്ങൾക്ക്‌ വാഹന നിയമത്തിനു പുറമെയുള്ള ശിക്ഷാ നടപടികൾക്കൊപ്പം ഓരോ രൂപ മാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനും ജസ്‌റ്റിസ്‌ അനിൽ കെ നരേന്ദ്രൻ ഉത്തരവിട്ടു.

അമിത വേഗം, അമിത ഭാരം, മദ്യപിച്ചും മയക്കുമരുന്ന്‌ ഉപയോഗിച്ചും മൊബൈലിൽ സംസാരിച്ചും വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ കോടതി നിർദ്ദേശിച്ചു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാതെ ഓവർലോഡ് കയറ്റുന്ന ചരക്കു വാഹനങ്ങളുടെ പെർമിറ്റും രജിസ്‌ട്രേഷനും സസ്‌പെൻഡ്‌ ചെയ്യാനോ റദ്ദാക്കാനോ ഉള്ള നടപടികൾ ആരംഭിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

റോഡ്‌ സുരക്ഷാ നിയമവും മോട്ടോർ വാഹന നിയമവും മോട്ടോർ വെഹിക്കിൾസ്‌ (ഡ്രൈവിങ്‌) റഗുലേഷൻസ്‌ വ്യവസ്ഥകളും കർശനമായി നടപ്പാക്കുന്നത്‌ ഉറപ്പാക്കാൻ 2019ൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ വിധി പാലിക്കുന്നില്ലെന്ന്‌ ആരോപിച്ച്‌ ഓൾ കേരള ട്രക്ക്‌ ഓണേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയും നൽകിയ കോടതിയലക്ഷ്യ കേസിലാണ് കോടതി ഉത്തരവ്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...