Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വേദനയായി കൊക്കയാര്‍; മൂന്ന് വയസുകാരന്‍റെ മൃതദേഹവും കിട്ടി

ഇടുക്കി: ഉരുൾപൊട്ടലിൽ ഇടുക്കി കൊക്കയാർ പൂവഞ്ചിയിൽ കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പുതുപ്പറമ്പിൽ വീട്ടിൽ ഷാഹുലിന്റെ മകൻ സച്ചുവിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ കൊക്കയാറിലെ ഉരുൾപൊട്ടൽ പ്രദേശത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഉരുൾപൊട്ടലിൽ കാണാതായ ആറ് പേരുടെ മൃതദേഹം ഇവിടെ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.

സച്ചുവിന്റെ വീട് സ്ഥിതി ചെയ്തിരുന്നതിന് താഴ്ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സച്ചുവിന്റെ മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്.

ചെളിയിൽ താണ മാതാപിതാക്കളേയും ഭാര്യയേയും രണ്ടു മക്കളേയും ഷാഹുൽ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനിടെ സച്ചുവിനെ കാണാതാവുകയായിരുന്നു. രക്ഷപ്പെടുത്തുന്നതിനിടെ ഷാഹുലിന്റെ പിതാവിന്റെ കാലുകളൊടിഞ്ഞിരുന്നു.

കൊക്കയാർ ഉരുൾപ്പൊട്ടലിൽ കല്ലുപുരയ്ക്കൽ വീട്ടിൽ ഫൗസിയ സിയാദ് (28), മക്കൾ അമീൻ സിയാദ് (10), അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കൾ അഫ്സാര ഫൈസൽ (8), അഫിയാൻ ഫൈസൽ (4), ചിറയിൽ വീട്ടിൽ ഷാജി (55) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്.

ഷാജിയുടെ മൃതദേഹം കിലോമീറ്ററുകൾ അകലെ മണിമലയാറ്റിൽനിന്നാണ് കണ്ടെത്തിയത്.

ഉരുൾപ്പൊട്ടലുണ്ടായ സ്ഥലത്തിന്റെ സമീപത്ത് നിന്ന് മലവെള്ളപ്പാച്ചിലിൽ കാണാതായ ആൻസിക്ക് വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...