Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഡൗൺലോഡ് വേഗത കുത്തനെ കൂട്ടി ജിയോ; കാരണം ഇതാണ്

4 ജി നെറ്റ് വർക്ക് സ്പീഡ് കൂട്ടി റിലയൻസ് ജിയോ. ഓക്‌ലയുടെ റിപ്പോർട്ടിൽ ആണ് ഈ കാര്യം വ്യക്തമാക്കിയത്. ഓക്‌ലയുടെ ജൂണിലെ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോ മീഡിയൻ ഡൗൺലോഡ് സ്പീഡ് 13.08 എംബി പിഎസാണ്. 2021 മാർച്ചിൽ ഇത് 5.96 എംബിപിഎസ് ആയിരുന്നു. അതേസമയം, ട്രായിയുടെ കണക്കുകളിൽ ജിയോയുടെ ഡൗൺലോഡ് വേഗം 18 എംബിപിഎസിന് മുകളിലാണ് കാണിക്കുന്നത്.
നാലു മാസത്തിനുള്ളിൽ പത്തിരട്ടിയാണ് ജിയോയുടെ ഡൌണ്‍ലോഡ് വേഗത കൂടിയത്. ഇതിന് കാരണമായത് ജിയോ അധിക സ്പെക്ട്രം വിന്യസിച്ചതാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. 5ജി വരുന്നതോടെ ഇന്ത്യയിലെ ശരാശരി ഡൗൺലോഡ് വേഗം പത്ത് മടങ്ങ് വർധിക്കുമെന്ന് ഓക്‌ലയുടെ റിപ്പോർട്ടിൽ പറയുന്നു. 4ജിയുമായി താരതമ്യം ചെയ്യുമ്പോൾ 5ജി ഡൗൺലോഡ് വേഗം 9 മുതൽ 10 മടങ്ങ് വരെ വർധിച്ച മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഡേറ്റ പ്രകാരമാണ് ഓക്‌ലയുടെ റിപ്പോര്‍ട്ടിലെ അനുമാനം.

നിലവിലെ 4ജി വേഗത പരിഗണിക്കുമ്പോള്‍ ജിയോയുടെ 5ജി വേഗം 130 എംബിപിഎസ് ആയേക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവ പുതുതായി വാങ്ങിയ സ്പെക്ട്രം ഉപയോഗിക്കുക വഴി ടെലികോം ഉപഭോക്താക്കൾക്ക് മികച്ച നെറ്റ്‌വർക്ക് അനുഭവം നൽകുന്നുണ്ട്. അതേസമയം, ഇന്ത്യയിൽ 5ജി തുടങ്ങാൻ വൈകുന്നത് നെറ്റ്‌വർക്ക് ഉപകരണങ്ങളും 5ജി സാങ്കേതികവിദ്യയും കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് ഓക്‌ല കരുതുന്നത്. ഇന്ത്യയിൽ 5 ജി നെറ്റ് വർക്ക് വരുന്നതോടുകൂടി ഉപയോക്താക്കളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിരിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...