ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ ബിജു മേനോൻ അഭിനയിക്കുന്നു. വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന വില്ലൻ കഥാപാത്രത്തെയാകും ബിജു മേനോൻ പുനരവതരിപ്പിക്കുക. തെലുങ്ക് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച് വാർത്ത വന്നിരിക്കുന്നത്. ഗോഡ്ഫാദർ എന്നാണ് ചിത്രത്തിന് തെലുങ്കിൽ നൽകിയിരിക്കുന്ന പേര്. സ്റ്റീഫൻ നെടുമ്പളളിയായി ചിരഞ്ജീവി എത്തുമ്പോൾ മഞ്ജു വാര്യർ അവതരിപ്പിച്ച വേഷത്തിൽ നയൻതാര എത്തും. മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കിൽ സൽമാൻ ഖാൻ അതിഥി താരമായി എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിരഞ്ജീവിയുടെ ബാനറിനൊപ്പം സൂപ്പർ ഗുഡ് ഫിലിംസും ഗോഡ്ഫാദറിന്റെ നിർമാതാക്കളായുണ്ട്മോ, ഹൻ രാജയാണ് സംവിധാനം.
Malayalam Actor #BijuMenon is all set to play the role of Bobby in #Godfather !
— Moviez_Updatez (@Moviez_Street) August 24, 2021
Role which #VivekOberoi played in its original version #Lucifer ! pic.twitter.com/Y2CYVref82
You must be logged in to post a comment Login