ബംഗാളിലെ മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും മമതാ സർക്കാരിലെ തദ്ദേശ സ്വയംഭരണ മന്ത്രിയുമായ സുബ്രത മുഖർജി(75) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്താൽ കൊലക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗാൾ ചീഫ് മിനിസ്റ്റർ മമതാ ബാനർജിയാണ് മരണ വിവരം അറിയിച്ചത്.
ജീവിതത്തിൽ പല വിഷമസാഹചര്യങ്ങളെയും നേരിട്ടുണ്ടെങ്കിലും സുബ്രത മുഖർജിയുടെ മരണം അതിനേക്കാളെല്ലാം വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് മമത ബാനർജി പറഞ്ഞു. തദ്ദേശ വകുപ്പിനോടൊപ്പം 3 വകുപ്പുകൾ കൂടി സുബ്രത മുഖർജി വഹിച്ചിരുന്നു.
ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്ന അദ്ദേഹം രാത്രിയാണ് മരിച്ചത്. ശ്വാസതടസം ഉണ്ടായത് മൂലം ഒക്ടോബര് 24 ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി മരണമടയുകയായിരുന്നു.
You must be logged in to post a comment Login