അമേരിക്കയിലെ ടെക്സസിൽ മലയാളി വെടിയേറ്റ് മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജൻ മാത്യൂ ആണ് കൊല്ലപ്പെട്ടത്.
ഡാലസ് കൗണ്ടിയിൽ മെസ്കിറ്റ് സിറ്റിയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തി വരികയായിരുന്നു ഇദ്ദേഹം.കടയിൽ സാധനം വാങ്ങാനെത്തിയ അമേരിക്കക്കാരനാണ് വെടിയുതിർത്തത്.
നവംബർ 17ന് ഉച്ചയ്ക്ക് ഒരു മണിയോടെ കടയിൽ അതിക്രമിച്ച് കയറിയ അക്രമി മോഷണ ശ്രമത്തിനിടെയാണ് സാജന് നേരെ വെടിയുതിർത്ത്. ഉടൻ തന്നെ പൊലീസെത്തി ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
You must be logged in to post a comment Login