കർഷക സമരത്തെ വിമർശിച്ചതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നടി കങ്കണ റണാവത്ത്.എഫ്ഐആറിന്റെ പകർപ്പടക്കം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാണ് നടി ഇക്കാര്യം അറിയിച്ചത്.വധഭീഷണി മുഴക്കിയവർക്കെതിരെ കങ്കണ പൊലീസിൽ പരാതി നൽകി.
“മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട്, രാജ്യദ്രോഹികളോട് ഒരിക്കലും ക്ഷമിക്കുകയോ മറക്കുകയോ ചെയ്യരുത് എന്നാണ് ഞാൻ എഴുതിയത്. ഇത്തരത്തിലുള്ള സംഭവങ്ങളിൽ രാജ്യത്തിനുള്ളിലെ വഞ്ചകര്‍ക്ക് പങ്കുണ്ട്. പണത്തിനും ചിലപ്പോൾ സ്ഥാനത്തിനും അധികാരത്തിനും വേണ്ടി രാജ്യദ്രോഹികൾ ഭാരതാംബയെ അപകീര്‍ത്തിപ്പെടുത്തുന്നു. അവര്‍ ദേശവിരുദ്ധ ശക്തികളെ ഗൂഢാലോചനകളില്‍ സഹായിക്കുന്നു.” കങ്കണ കുറിച്ചു
You must be logged in to post a comment Login