കൊല്ലം ചിതറയിൽ ഇടഞ്ഞ ആനയെ തളച്ചു. മൂന്നു മണിക്കൂറോളം നീണ്ട പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങൾക്കൊടുവിലാണ് ആനയെ തളച്ചത്. മുള്ളിക്കാട്ടെ തടിമില്ലിൽ പണിക്ക് വേണ്ടി കൊണ്ടുവന്ന കോട്ടപ്പുറം കാർത്തികേയൻ എന്ന ആനയാണ് വിരണ്ടോടിയത്. റോഡിലൂടെ ഓടിയ ആന സമീപത്തെ പറമ്പിലേക്ക് കയറി.
വനംവകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും സ്ഥലത്തെത്തി ആനയെ തളയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആസമയം ആനയുടെ ഉടമസ്ഥൻ സ്ഥലത്തെത്തി ആനയ്ക്ക് മധുര പലഹാരങ്ങൾ നൽകി.
ഇതോടെ ഇടഞ്ഞ ആനയെ തളയ്ക്കുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് കൊല്ലത്ത് ആന ഇടയുന്നത്.
You must be logged in to post a comment Login