Vismaya News
Connect with us

Hi, what are you looking for?

Automobile

ഇലക്ട്രിക് എസ് യൂ വി യിൽ വിപണി കീഴടക്കാൻ ഒരുങ്ങുന്നു മഹീന്ദ്ര..

മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ വികസനഘട്ടത്തിലുള്ളത് 13 പുതിയ യാത്രാവാഹനങ്ങളാണ്. അതിൽ 2027നകം അരങ്ങേറ്റം കുറിക്കുമെന്നു കരുതുന്നവയിൽ ബാറ്ററിയിൽ ഓടുന്ന എട്ട് വൈദ്യുത വാഹനങ്ങളുമുണ്ട്. എക്സ് യു വി 300 കോംപാക്ട് എസ് യു വിയുടെ വൈദ്യുത പതിപ്പും ഈ പട്ടികയിലുണ്ട്.

ബാറ്ററിയിൽ ഓടുന്ന ‘എക്സ് യ വി 300’ അരങ്ങേറ്റം കുറിക്കുക ‘എക്സ് യു വി 400’ എന്ന പേരിലാവുമെന്നാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ വാഹന, കാർഷികോപകരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരികർ നൽകുന്ന സൂചന. ‘എക്സ് യു വി 300 ഇ വി’ക്ക് ‘എക്സ് യു വി 400’ എന്നു പേരു നൽകാനുള്ള ആലോചനകൾ പുരോഗതിയിലാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചെങ്കിലും ഇതു സംബന്ധിച്ച് കമ്പനി അന്തിമ തീരുമാനമത്തിലെത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

മഹീന്ദ്രയ്ക്ക് പുതിയൊരു ഇടത്തരം എസ് യു വി അവതരിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നു; ‘എക്സ് യു വി 300’, ‘എക്സ് യു വി 500’എന്നീ മോഡലുകൾക്കു മധ്യത്തിലായി ഇടംപിടിക്കുന്ന ഈ മോഡലിന് ‘എക്സ് യു വി 400’ എന്നാവും പേരെന്ന അഭ്യൂഹവും ശക്തമായിരുന്നു. വികസനഘട്ടത്തിൽ ‘എസ് 204’ എന്ന കോഡ് നാമം നൽകിയ ഈ എസ് യു വിക്ക് അടിത്തറയായി തിരഞ്ഞെടുത്തിരുന്നതാവട്ടെ ഫോഡിന്റെ ‘ബി’ പ്ലാറ്റ്ഫോമാണ്. ഹ്യുണ്ടേയ് ‘ക്രേറ്റ’, കിയ ‘സെൽറ്റോസ്’എന്നിവയെ നേരിടാൻ ലക്ഷ്യമിട്ടായിരുന്നു മഹീന്ദ്ര ‘എസ് 204’ വികസനം ആരംഭിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...