Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

നിങ്ങളുടെ കുട്ടികള്‍ ഗെയിം കളിക്കുന്നവരാണോ? രക്ഷിതാക്കള്‍ക്കായി സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍

ഇന്റര്‍നെറ്റിന്റെ വരവ് ഓരോ വ്യക്തിയുടേയും ജീവിതത്തെ ഏറെ മാറ്റി മറിച്ചിട്ടുണ്ട്. അവര്‍ക്കുമുന്നില്‍ വലിയൊരു ലോകം തുറന്നു കൊടുക്കുകയാണ് ഇന്റര്‍നെറ്റ് ചെയ്തത്. ഈ വലിയ ലോകത്തേക്കാണ് നിഷ്‌കളങ്കരായ കുട്ടികളും എത്തിച്ചേരുന്നത്. ഓണ്‍ലൈന്‍ ഗെയിമുകളും ആ വലിയ ലോകത്തിന്റെ ഭാഗമാണ്.

ഓണ്‍ലൈന്‍ ഗെയിമുകളുടെ അപകടം തിരിച്ചറിഞ്ഞ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഭാരത സര്‍ക്കാര്‍. കുട്ടികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് ജനപ്രീതി വര്‍ധിക്കുന്നുണ്ടെന്നും കാരണം അത് മുന്നോട്ടുവെക്കുന്ന ചലഞ്ചുകള്‍ കുട്ടികളില്‍ ആവേശമുണ്ടാക്കുന്നുവെന്നും കൂടുതല്‍ കളിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നുവെന്നും അത് ആസക്തിയിലേക്ക് നയിക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.

ഫോണിലും ടാബ് ലെറ്റിലുമെല്ലാം ഇന്റര്‍നെറ്റ് വളരെ എളുപ്പത്തില്‍ ലഭ്യമായതിനാല്‍ അത് അവരുടെ സ്‌കൂള്‍ ജീവിതത്തേയും സാമൂഹിക ജീവിതത്തേയും ബാധിക്കുന്നുണ്ട്. കൂടാതെ കോവിഡ് കാലത്തെ അടച്ചിടലിനെ തുടര്‍ന്ന് കുട്ടികളുടെ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചു.

കുട്ടികള്‍ക്കിടയിലെ ഗെയിമിങ് ആസക്തി കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

ചെയ്യരുതാത്തത്

  • മാതാപിതാക്കളുടെ സമ്മതമില്ലാതെ ഗെയിമുകളിലെ പര്‍ചേയ്‌സുകള്‍ അനുവദിക്കരുത്. അതിന് റസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഒടിപി അധിഷ്ടിതമായ പേമെന്റ് രീതികള്‍ സ്വീകരിക്കാവുന്നതാണ്.
  • സബ്സ്‌ക്രിപ്ഷനുകള്‍ക്കുള്ള ആപ്പുകളില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളുടെ രജിസ്ട്രേഷന്‍ ഒഴിവാക്കുക. ഓരോ ഇടപാടിനും ഉയര്‍ന്ന പരിധി നിശ്ചയിക്കുക.
  • കുട്ടികള്‍ ഗെയിമിംഗിനായി ഉപയോഗിക്കുന്ന ലാപ്‌ടോപ്പില്‍ നിന്നോ മൊബൈലില്‍ നിന്നോ നേരിട്ട് വാങ്ങാന്‍ അനുവദിക്കരുത്.
  • അജ്ഞാത വെബ്സൈറ്റുകളില്‍ നിന്ന് സോഫ്റ്റ്വെയറുകളും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യരുതെന്ന് കുട്ടികളെ ഉപദേശിക്കുക.
  • വെബ്സൈറ്റുകളിലെ ലിങ്കുകള്‍, ഇമേജുകള്‍, പോപ്പ്-അപ്പുകള്‍ എന്നിവയില്‍ ക്ലിക്കുചെയ്യുമ്പോള്‍ സൂക്ഷിക്കാന്‍ അവരോട് പറയുക, കാരണം അവയില്‍ വൈറസ് അടങ്ങിയിരിക്കാം അത്കമ്പ്യൂട്ടറിനെ ദോഷകരമായി ബാധിക്കാം, പ്രായത്തിന് അനുചിതമായ ഉള്ളടക്കം അടങ്ങിയിരിക്കാം.
  • ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് വഴി വ്യക്തിഗത വിവരങ്ങള്‍ നല്‍കരുതെന്ന് അവരെ ഉപദേശിക്കുക.
  • ഗെയിമുകളിലും ഗെയിമിംഗ് പ്രൊഫൈലിലുമുള്ള ആളുകളുമായി അവര്‍ ഒരിക്കലും വ്യക്തിഗത വിവരങ്ങള്‍ പങ്കിടരുത്.
  • മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ള അപരിചിതരുമായി വെബ് ക്യാം, സ്വകാര്യ സന്ദേശമയയ്ക്കല്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ചാറ്റ് എന്നിവയിലൂടെ ആശയവിനിമയം നടത്തരുതെന്ന് അവരെ ഉപദേശിക്കുക, കാരണം ഇത് ഓണ്‍ലൈന്‍ ദുരുപയോഗം ചെയ്യുന്നവരില്‍ നിന്നോ മറ്റ് കളിക്കാരില്‍ നിന്ന് ഭീഷണിനേരിടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
  • ആരോഗ്യവശങ്ങളും ആസക്തിയും കണക്കിലെടുത്ത് ഇടവേളയെടുക്കാതെ മണിക്കൂറുകളോളം ഗെയിമില്‍ ഏര്‍പ്പെടാതിരിക്കാന്‍ അവരെ ഉപദേശിക്കുക.

ചെയ്യേണ്ടത്

  • ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുമ്പോള്‍, തെറ്റായി എന്തെങ്കിലും സംഭവിച്ചാല്‍, ഉടന്‍ നിര്‍ത്തി സ്‌ക്രീന്‍ഷോട്ട് (കീബോര്‍ഡിലെ ‘പ്രിന്റ് സ്‌ക്രീന്‍’ ബട്ടണ്‍ ഉപയോഗിച്ച്) എടുത്ത് അത് റിപ്പോര്‍ട്ട് ചെയ്യുക.
  • ഓണ്‍ലൈനില്‍ അവരുടെ സ്വകാര്യത സംരക്ഷിക്കാന്‍ നിങ്ങളുടെ കുട്ടിയെ സഹായിക്കുക, അവരുടെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്താത്ത ഒരു സ്‌ക്രീന്‍ നെയിം (അവതാര്‍) ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കുക.
  • ആന്റിവൈറസ്/സ്‌പൈവെയര്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുക, ഫയര്‍വാള്‍ ഉപയോഗിച്ച് വെബ് ബ്രൗസറുകള്‍ സുരക്ഷിതമായി കോണ്‍ഫിഗര്‍ ചെയ്യുക.
  • ഉപകരണത്തിലോ ആപ്പിലോ ബ്രൗസറിലോ പാരന്റല്‍ കണ്‍ട്രോളും സുരക്ഷാ ഫീച്ചറുകളും ആക്റ്റിവേറ്റ് ചെയ്യുക, കാരണം ഇത് ചില ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും ഇന്‍-ഗെയിം പര്‍ച്ചേസുകള്‍ക്കുള്ള ചെലവ് പരിമിതപ്പെടുത്താനും സഹായിക്കുന്നു.
  • ഒരു അപരിചിതന്‍ മോശമായി എന്തെങ്കിലും സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയോ ശ്രമിക്കുകയോ വ്യക്തിഗത വിവരങ്ങള്‍ ചോദിക്കുകയോ ചെയ്താല്‍ അറിയിക്കുക.
  • നിങ്ങളുടെ കുട്ടി കളിക്കുന്ന ഏതെങ്കിലും ഗെയിമുകളുടെ പ്രായ പരിധി പരിശോധിക്കുക.
  • ഒരു ഭീഷണിപ്പെടുത്തല്‍ ഉണ്ടായാല്‍, പ്രതികരിക്കാതിരിക്കാനും ഉപദ്രവിക്കുന്ന സന്ദേശങ്ങളുടെ റെക്കോര്‍ഡ് സൂക്ഷിക്കാനും പ്രോത്സാഹിപ്പിക്കുക. അയാളുടെ പെരുമാറ്റം ഗെയിം സൈറ്റ് അഡ്മിനിസ്ട്രേറ്ററെ അറിയിക്കുകയോ ബ്ലോക്ക് ചെയ്യുകയോ മ്യൂട്ട് ചെയ്യുകയോ കളിക്കാരുടെ ലിസ്റ്റില്‍ നിന്ന് ‘അണ്‍ഫ്രണ്ട്’ ചെയ്യുകയോ ഇന്‍-ഗെയിം ചാറ്റ് സംവിധാനം ഓഫാക്കുകയോ ചെയ്യുക.
  • നിങ്ങളുടെ കുട്ടി അവരുടെ സ്വകാര്യ വിവരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും ആരുമായാണ് അവര്‍ ആശയവിനിമയം നടത്തുന്നതെന്നും നന്നായി മനസ്സിലാക്കാന്‍ അവരോടൊപ്പം കളിക്കുക.
  • ഓണ്‍ലൈന്‍ ഗെയിമുകളിലെ ചില ഫീച്ചറുകള്‍ കൂടുതല്‍ കളിക്കാനും പണം ചിലവാക്കാനും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കാന്‍ കുട്ടിയെ സഹായിക്കുക. ചൂതാട്ടത്തെക്കുറിച്ചും അത് എന്താണെന്നും ഓണ്‍ലൈനിലും ഭൗതിക ലോകത്തും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും അവരോട് സംസാരിക്കുക.
  • വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടറില്‍ നിന്നാണ് നിങ്ങളുടെ കുട്ടി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്ന് എപ്പോഴും ഉറപ്പാക്കുക.
Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...