കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. കേരളത്തിലെ ഡോക്ടര്‍മാരും നഴ്സുമാരും കൊവിഡ് കാലത്ത് ലോകമെമ്പാടും മുന്നണിപ്പോരാളികളായിരുന്നെന്ന് രാഷ്ട്രപതി പറഞ്ഞു.
കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. കേരള ജനത ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി. സുസ്ഥിര വികസനത്തില്‍ ഉള്‍പ്പെടെ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്‍പന്തിയിലാണ്.
കേരളത്തിലെ സര്‍ക്കാരുകള്‍ വളര്‍ച്ചയ്ക്കും വികസനത്തിനുമാണ് പ്രാമുഖ്യം നല്‍കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ കേരളം കൂടുതല്‍ മികവിലേക്ക് ഉയരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
You must be logged in to post a comment Login