Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

പുതുവൽസരത്തിൽ ഇന്ത്യക്കാർക്ക് ഷഓമിയുടെ സർപ്രൈസ്, 11ഐ ഹൈപ്പർചാർജ് ജനുവരി 6-ന്

മുൻനിര ചൈനീസ് സ്മാർട് ഫോൺ ബ്രാൻഡ് ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റ് മറ്റൊരു പേരിൽ ജനുവരി 6ന് ഇന്ത്യയിൽ അവതരിപ്പിക്കും. പുതുവൽസരത്തിൽ ഇന്ത്യക്കാർക്ക് ഷഓമിയുടെ സർപ്രൈസ് ആയിരിക്കും ഇതെന്നാണ് കരുതുന്നത്. ഷഓമി 11ഐ ഹൈപ്പർചാർജ് എന്നായിരിക്കും പുതിയ ഹാൻഡ്സെറ്റിന്റെ ഇന്ത്യയിലെ പേര്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി ഷഓമി 11ഐ ഹൈപ്പർചാർജിന്റെ റാമും സ്റ്റോറേജ് കോൺഫിഗറേഷൻ വിശദാംശങ്ങളെല്ലാം ഓൺലൈനിൽ വന്നിരുന്നു.


120Hz റിഫ്രഷ് റേറ്റും 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള ഡിസ്‌പ്ലേയുമായാണ് ഷഓമി 11ഐ ഹൈപ്പർചാർജ് വരുന്നതെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുതിയ ഷഓമി ഫോണിൽ 120W ഫാസ്റ്റ് ചാർജിങ് ഫീച്ചറും ഉൾപ്പെടുത്തുമെന്ന് ചൈനീസ് കമ്പനി വെളിപ്പെടുത്തിയിരുന്നു. നേരത്തേ ചൈനയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 11 പ്രോ പ്ലസിന്റെ പരിഷ്കരിച്ച പതിപ്പാണിതെന്നും റിപ്പോർട്ടുകളുണ്ട്. ഷഓമി 11ഐ ഹൈപ്പർചാർജും 5ജി കണക്റ്റിവിറ്റിയുമായാണ് വരുന്നത്.

ഷഓമി 11ഐ ഹൈപ്പർചാർജ് രണ്ട് കളർ ഓപ്ഷനുകളിലായി ഇന്ത്യയിൽ എത്തുമെന്ന് പറയപ്പെടുന്നു. ഷഓമി 11ഐ ഹൈപ്പർചാർജിന് 120W ഫാസ്റ്റ് ചാർജിങ്, യൂണിബോഡി ഡിസൈൻ, ജെബിഎൽ സ്റ്റീരിയോ സ്പീക്കറുകൾ ഉൾപ്പെടെയുള്ള ഫീച്ചകളാണ് പ്രതീക്ഷിക്കുന്നത്.

ഷഓമി 11ഐ ഹൈപ്പർചാർജ് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് 91മൊബൈൽസ് റിപ്പോർട്ട് ചെയ്യുന്നത്. കാമോ ഗ്രീൻ, സ്റ്റെൽത്ത് ബ്ലാക്ക് കളർ ഓപ്ഷനുകളിലായിരിക്കും ഫോൺ പുറത്തിറങ്ങുക. മുൻകാല റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ഷഓമി 11ഐ ഹൈപ്പർചാർജ് ഹാൻഡ്സെറ്റ് റെഡ്മി നോട്ട് 11 പ്രോ പ്ലസിന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കും. ഇതിനാൽ, മുൻപത്തെ മോഡലിൽ ലഭ്യമായ അതേ ഫീച്ചറുകൾ ഈ പതിപ്പിലും പ്രതീക്ഷിക്കാം.

ഷഓമി 11ഐ ഹൈപ്പർചാർജിന് 6.67 ഇഞ്ച് അമോലഡ് ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. ഫോണിന് ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസർ, 108 മെഗാപിക്സൽ പ്രൈമറി സെൻസറോട് കൂടിയ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഉണ്ടായിരിക്കാം. ഷഓമി 11ഐ ഹൈപ്പർചാർജിന് 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയും ഉണ്ടാകാൻ സാധ്യതയുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...