എറണാകുളം അരൂർ ഇടപ്പള്ളി ബൈപ്പാസിൽ വൈറ്റില ചളിക്കവട്ടത്തിന് സമീപം കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിക്കുന്നത്.
എൻജിൻ തകരാറാണ് തീ പിടിത്തത്തിന് കാരണം. തീപിടിക്കും മുൻപ് വാഹനം ഓടിച്ചിരുന്ന ആൾ പുറത്തിറങ്ങിയതിനാല്‍ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.
അഭിഭാഷകനായ രാജ് കരോളിന്റെ വാഹനമാണ് കത്തി നശിച്ചത്.
You must be logged in to post a comment Login