Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ട്വിറ്ററില്‍ താമസിയാതെ മുഴുനീള ലേഖനങ്ങള്‍ എഴുതാനാവും; പുതിയ സൗകര്യമെത്തുന്നു

ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കാറുള്ളയിടമാണ് ട്വിറ്റര്‍. പലപ്പോളും ആ ചര്‍ച്ചകള്‍ക്കുള്ള പരിമിതിയായി മാറുന്നത് ട്വിറ്ററില്‍ വാക്കുകള്‍ ടൈപ്പ് ചെയ്യുന്നതിനുള്ള പരിമിതിയാണ്. 280 അക്ഷരങ്ങളാണ് നിലവില്‍ ട്വിറ്ററില്‍ ടൈപ്പ് ചെയ്യാനാവുക. എന്നാല്‍ ഇപ്പോള്‍ ഈ നിയന്ത്രണമില്ലാതെ മുഴുനീള ലേഖനങ്ങള്‍ പങ്കുവെക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണത്രെ ട്വിറ്റര്‍.

ട്വിറ്ററിലെ പുതിയ അപ്‌ഡേറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാറുള്ള ജെയ്ന്‍ മാഞ്ചുന്‍ വോങ് ആണ് മുഴുനീള ലേഖനങ്ങള്‍ എഴുതാനുള്ള സൗകര്യമൊരുക്കാന്‍ ട്വിറ്ററിന് പദ്ധതിയുണ്ടെന്ന വിവരം പുറത്തുവിട്ടത്. ‘ട്വിറ്റര്‍ ആര്‍ട്ടിക്കിള്‍സ്’ (Twitter Articles) എന്നാണ് ഇതിന് പേര്.

ഇതുമായി ബന്ധപ്പെട്ട് ഒരു സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇത്തരം ലേഖനങ്ങള്‍ക്കായി പ്രത്യേക ടാബും ട്വിറ്ററിന്റെ പ്രധാന വിന്‍ഡോയില്‍ ഉണ്ടാവും. എക്‌സ്‌പ്ലോര്‍, സ്‌പേസസ് എന്നിവയ്‌ക്കൊപ്പമായിരിക്കും ഇത്.

ആര്‍ട്ടിക്കിള്‍ ഫീച്ചറിനെ കുറിച്ചുള്ള വിവരം ആദ്യമായാണ് പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും തന്നെയില്ല. ട്വിറ്റര്‍ ഇതുമായി ബന്ധപ്പെട്ട് ഒന്നും പറഞ്ഞിട്ടില്ല.

നിലവില്‍ 280 അക്ഷരങ്ങളുടെ പരിമിതിയുള്ളതിനാല്‍ ട്വീറ്റുകള്‍ക്ക് കീഴില്‍ ട്വീറ്റുകളായി വിവരങ്ങള്‍ ടൈപ്പ് ചെയ്യുകയാണ് ചെയ്തുവരുന്നത്. ഇതിനെ ത്രെഡ് (Thread) എന്നാണ് വിളിക്കുന്നത്.

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം എന്ന പേരില്‍ ട്വിറ്റര്‍ അറിയപ്പെടുന്നത് തന്നെ വളരെ ചരുക്കം വാക്കുകളില്‍ എഴുത്തുകള്‍ പങ്കുവെക്കുന്നതിനാലാണ്. നേരത്തെ 140 അക്ഷരങ്ങളായിരുന്നു അനുവദിച്ചിരുന്നത്. ദൈര്‍ഘ്യ മേറിയ കുറിപ്പുകള്‍ പങ്കുവെക്കാന്‍ അവ ടൈപ്പ് ചെയ്ത ഇമേജുകളുണ്ടാക്കി അപ് ലോഡ് ചെയ്യുകയാണ് ചിലര്‍ ചെയ്യാറുള്ളത്.

ഇത് കൂടാതെ ട്വീറ്റുകള്‍ തിരഞ്ഞെടുത്ത ഫോളോവര്‍മാരെ മാത്രം കാണിക്കുന്നതിനായുള്ള ‘ട്വിറ്റര്‍ ഫ്‌ളോക്ക്’ (Twitter Flock) ഫീച്ചറും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഇന്‍സ്റ്റാഗ്രാമിലെ ക്ലോസ് ഫ്രണ്ട്‌സ് (Close Friends) ഫീച്ചറിന് സമാനമാണിത്. ഒപ്പം ട്വീറ്റുകള്‍ തിരഞ്ഞ് കണ്ടുപിടിക്കുന്നതിനുള്ള പുതിയ സെര്‍ച്ച് ബാറും, ട്വീറ്റുകള്‍ ഉദ്ധരിച്ച് (Tweet Quote) ട്വീറ്റ് ചെയ്യാനുള്ള സൗകര്യവും പരീക്ഷിക്കുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...