ട്വിറ്ററിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് റഷ്യ. ഇതേ തുടര്‍ന്ന് രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ട്വിറ്റര്‍ ഉപയോഗിക്കാന്‍ സൗകര്യം ഒരുക്കുന്നതിന് ട്വിറ്ററിന്റെ ഡാര്‍ക്ക് വെബ്ബ് ടോര്‍ പതിപ്പ് കമ്പനി പുറത്തിറക്കി. ടോര്‍ ഒനിയന്‍ സേവനം ഉപയോഗിച്ച് റഷ്യയുടെ നിരോധനം മറികടന്ന് ട്വിറ്റര്‍ ഉപയോഗിക്കാന്‍ ഇനി റഷ്യയിലുള്ളവര്‍ക്ക് സാധിക്കും.
സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥനും ടോര്‍ ഒനിയന്‍ സേവനം തയ്യാറാക്കുന്നതിനായുള്ള എന്റര്‍പ്രൈസ് ഒനിയന്‍ ടൂള്‍കിറ്റിന്റെ ഡിസൈനറുമായ അലെക് മഫെറ്റാണ് ട്വിറ്ററിന്റെ ടോര്‍ പ്രോജക്ട് ഒനിയന്‍ സേവനം പ്രഖ്യാപിച്ചത്.
ഉപഭോക്താവിന്റെ ഇന്റര്‍നെറ്റ് കണക്ഷനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സെര്‍വറുകളിലൂടെ കടത്തിവിട്ടാണ് ടോര്‍ പ്രാദേശിക ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പുകളെ മറികടക്കുന്നത്. സ്വകാര്യത ഉറപ്പുവരുത്തി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് ഹാക്കര്മാരുള്പ്പടെയുള്ളവര് ഉപയോഗപ്പെടുത്തുന്നത് ഇത്തരം സേവനങ്ങളെയാണ്.
തങ്ങളുടെ സേവനം കൂടുതല്‍ ലഭ്യമാക്കുന്നതിലാണ് പ്രാധാന്യം നല്‍കുന്നത് എന്ന് ട്വിറ്റര്‍ വക്താവ് പറഞ്ഞു. ട്വിറ്ററിനെ പിന്തുണയ്ക്കുന്ന ബ്രൗസറുകളുടെ പട്ടികയില്‍ ഇപ്പോള്‍ ടോര്‍ ഒനിയന്‍ സേവനത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
You must be logged in to post a comment Login