Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘”ഞങ്ങളും കൃഷിയിലേക്ക്” പദ്ധതി ജനകീയമാക്കി മാറ്റം’; പിണറായി വിജയൻ

തിരുവനന്തപുരം: കൃഷിവകുപ്പിനൊപ്പം തദ്ദേശ സ്വയം ഭരണം, ജലസേചനം, സഹകരണം, വ്യവസായം തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജനകീയമാക്കി മാറ്റാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

ഭക്ഷ്യ സ്വയം പര്യാപ്തതയും സുരക്ഷിത ഭക്ഷ്യ ഉല്പാദനവും ലക്ഷ്യമിട്ട് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജനകീയ പദ്ധതിയായ “ഞങ്ങളും കൃഷിയിലേക്ക് ” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്  ചടങ്ങിന് അധ്യക്ഷം വഹിച്ചു.

കാർഷികമേഖലയിൽ ശാസ്ത്രീയമായ രീതികൾ അവലംബിക്കുന്നതിലൂടെ ഭക്ഷ്യ  ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വരുമാനവും വർദ്ധിപ്പിക്കുവാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷിക്ക് ഏറ്റവും ആവശ്യമായ ഘടകം ജലസേചനമാണ്. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം വിളകളിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കും. ആവശ്യത്തിലധികം ജലം കൃഷിക്ക് ഉപയോഗിക്കുന്ന പ്രവണത സാധാരണയുണ്ട്.

എന്നാൽ ജലസേചനത്തിൻ്റെ  കാര്യക്ഷമത വർധിപ്പിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകൾ തെരഞ്ഞെടുക്കേണ്ട തായിട്ടുണ്ട്. ഇതിലൂടെ  ഉൽപ്പാദനവും നമുക്ക് വർദ്ധിപ്പിക്കുവാനാകും. ഉത്പാദനം വർദ്ധിക്കുമ്പോൾ ഉൽപ്പന്നങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയില്ലെ ങ്കിൽ വൻ നഷ്ടം സംഭവിക്കും. ആയതിനാൽ ഉൽപ്പാദനവും വിപണനവും ഒരേപോലെ കൈകാര്യം ചെയ്യുവാൻ നമുക്ക് കഴിയണം.

കാർഷികോൽപന്നങ്ങൾ അധികമാകുമ്പോൾ അവ സൂക്ഷിക്കുന്നതിനും സംഭരിക്കുന്നതിനും സംവിധാനമുണ്ടാകണം, ശീതീകരണ സംവിധാനങ്ങൾ ഉണ്ടാകണം. ഉത്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്തുന്നതിനും സാധിക്കണം. സംഭരിക്കുവാൻ സംവിധാനം ഉണ്ടായാൽ ഉൽപ്പന്നങ്ങൾ മൂല്യ വർധനവ് നടത്തി വരുമാനം  വർദ്ധിപ്പിക്കുവാനും സാധിക്കും.

പരമ്പരാഗത കാർഷിക വിദ്യകളോടൊപ്പം  നൂതന മാർഗങ്ങൾ കൂടി കർഷകർ സ്വീകരിക്കേണ്ടതായിട്ടുണ്ട്. പച്ചക്കറികൃഷിയിൽ നല്ലൊരു മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഈ മേഖലയിൽ നമ്മൾ സ്വയംപര്യാപ്തതക്കായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ചെറുധാന്യങ്ങൾ, നാണ്യവിളകൾ, എന്നിവയുടെ കാര്യത്തിലും നല്ലൊരു പുരോഗതി സംസ്ഥാനം കൈവരിച്ചിട്ടുണ്ട്.

നാളികേര മേഖലയുടെ വികസനത്തിനായി ഗുണമേന്മയുള്ള തെങ്ങിൻ തൈകളുടെ  വിതരണം വളരെ  മുമ്പ് തന്നെ  ആരംഭിച്ച പദ്ധതിയാണ്. ഇത് ഇപ്പോഴും തുടർന്നുവരുന്നു. ഇത്തരത്തിൽ ഭക്ഷ്യ  സ്വയംപര്യാപ്തതക്കുള്ള  ഒട്ടനവധി നടപടികൾ കഴിഞ്ഞ സർക്കാരിൻ്റെ തുടർച്ചയായി ഈ സർക്കാരും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...