സിവില്‍ സര്‍വീസ് മെയ്ന്‍ പരീക്ഷയുടെ ഫലം യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് പ്രസിദ്ധീകരിച്ചു. ആദ്യ മൂന്നു റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്.
ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാള്‍ രണ്ടാമതും ഗാമിനി സിംഗ്ല മൂന്നാമതും എത്തി. മലയാളിയായ ദിലീപ് കെ കൈനികര ഇരുപത്തിയൊന്നാം റാങ്ക് നേടി.
ഐശ്വര്യ വര്‍മയാണ് നാലാം സ്ഥാനത്ത്. ഉത്കര്‍ഷ് ദ്വിവേദി, യക്ഷ് ചൗധരി, സമ്യക് എസ് ജയിന്, ഇഷിത റാതി, പ്രീതം കുമാര്‍, ഹര്‍കീരത് സിംഗ് എന്നിവരാണ് പത്തു വരെയുള്ള റാങ്കുകളില്‍ ഉള്ളത്.
You must be logged in to post a comment Login