കാബൂൾ: കാബൂളിലെ ഗുരുദ്വാര സാഹിബ് പരിസരത്ത് ഒന്നിലധികം സ്ഫോടനങ്ങൾ .ആയുധധാരികൾ ഗുരുദ്വാരക്ക് ഉള്ളിലേക്ക് കയറി വെടിയുതിർത്തു.
ആക്രമണത്തെ തുടർന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഗുരുദ്വാര മുഴുവനായി അഗ്നിക്കിരയായതായാണ് റിപ്പോർട്ട്. കാബൂൾ സമയം രാവിലെ 7:15നാണ് ആക്രമണം നടന്നത്.
പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി.ഗുരുദ്വാരയുടെ കാവൽക്കാരൻ വെടിയേറ്റ് മരിക്കുകയും മൂന്ന് താലിബാൻ സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് അക്രമികളെ താലിബാൻ സൈനികർ വളഞ്ഞു.
കുറഞ്ഞത് 7-8 പേരെങ്കിലും ഇപ്പോഴും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ഐഎസ് ഖൊറാസാനാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
You must be logged in to post a comment Login