Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സർക്കാർ ഓഫീസിലും കോളേജുകളിലും കുഞ്ഞുങ്ങൾക്ക് കൂടുതൽ ക്രഷുകൾ വരുന്നു

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലും കോളേജുകളിലും കുട്ടികളെ പരിപാലിക്കാൻ കൂടുതൽ ക്രഷുകൾ ഏർപ്പാടാക്കുന്നു. പ്രവർത്തനരഹിതമായ ക്രഷുകൾ പുനരുജ്ജീവിപ്പിക്കാനും മാറ്റിസ്ഥാപിക്കാനുമുള്ള നടപടികൾ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ചു. പ്രസവാനുകൂല്യനിയമത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ സ്ഥാപനങ്ങളിലേക്കും സർക്കാർ, എയ്ഡഡ് കോളേജുകളിലേക്കുമാണ് ക്രഷുകൾ മാറ്റുന്നത്.

നാഷണൽ ക്രഷ് പദ്ധതിയുടെ ഭാഗമായി സർക്കാർ ഏറ്റെടുത്ത് നടത്തിയിരുന്ന ചൈൽഡ് കെയർ സെന്‍ററുകളുടെ പ്രവർത്തനം ഇതിനിടയിൽ നിലച്ചിരുന്നു. പബ്ലിക്ഓഫീസ്, സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് തുടങ്ങിയ പ്രധാന സർക്കാർ ഓഫീസുകളിലേക്കാണ് ഇവ മാറ്റുന്നത്. 11 ജില്ലകളിലായി 20 ക്രഷുകൾ മാറ്റി സ്ഥാപിക്കും. ജോലി സമയവും ഫീസും സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.

കുട്ടികളുടെ പരിചരണത്തോടൊപ്പം ശുചിത്വത്തിനും മാനസിക ക്ഷേമത്തിനും ക്രഷിൽ മുൻഗണന നൽകും. പ്രീ സ്കൂൾ പ്രവർത്തനങ്ങളും നിരീക്ഷണവും നടത്തും. അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരു ക്രഷിന് രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മുലയൂട്ടൽ കേന്ദ്രം, ശിശു നിരീക്ഷണ ഉപകരണങ്ങൾ, തൊട്ടിൽ, ശിശുസൗഹൃദ ഉപകരണങ്ങൾ, സി.സി.ടി.വി ക്യാമറകൾ തുടങ്ങിയവയ്ക്ക് 1.5 ലക്ഷം രൂപയും കുട്ടികൾക്ക് കിടക്കകൾ, കളിപ്പാട്ടങ്ങൾ, ബെഡ്ഷീറ്റുകൾ, പായകൾ എന്നിവയ്ക്ക് 50,000 രൂപയും ലഭിക്കും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...