Connect with us

Hi, what are you looking for?

KERALA NEWS

മങ്കിപോക്‌സ്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: വിദേശത്ത് നിന്ന് കേരളത്തിലേക്ക് വന്ന ഒരാൾക്ക് കുരങ്ങ് വസൂരിയുടെ ലക്ഷണങ്ങൾ കണ്ട പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകി. രോഗവ്യാപനം കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

പ്രത്യേക ആശുപത്രി സൗകര്യം ഒരുക്കണമെന്നും രോഗത്തെക്കുറിച്ച് ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും അവബോധം സൃഷ്ടിക്കണമെന്നും നിർദ്ദേശമുണ്ട്. സംശയിക്കപ്പെടുന്ന എല്ലാവരെയും പരിശോധനകളും മറ്റും നടത്തി രോഗം പൂർണ്ണമായും ഭേദമാകുന്നതുവരെ രോഗിയെ ഐസൊലേഷനിൽ പാർപ്പിക്കുകയും വേണം. തുടർച്ചയായ നിരീക്ഷണവും സമയബന്ധിതമായ ചികിത്സയും മരണനിരക്ക് തടയുമെന്നും കത്തിൽ പറയുന്നു.

ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കത്തിൽ ഉണ്ട്‌. മൂന്ന് ദിവസം മുമ്പ് യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ വ്യക്തിയിലാണ് രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചത്. ഇയാളുടെ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

NEWS

ലഖ്‌നൗ: വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ബസിന് തീ പിടിച്ച് പത്തുപേര്‍ മരിച്ചു. പതിനൊന്ന് കെവി വൈദ്യുതി കമ്പിയില്‍ തട്ടിയായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലാണ് ദാരുണമായ സംഭവമുണ്ടായത്. വൈദ്യുതി ലൈനില്‍ തട്ടിയതിന് പിന്നാലെ...