Saturday, September 30, 2023

കോവിഡ് കൂടുന്നു; സംസ്ഥാനത്ത് ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസർ നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. കോവിഡ് കേസുകളിൽ നേരിയ വർദ്ധനവുണ്ടായ സാഹചര്യത്തിൽ മാസ്കുകളും സാനിറ്റൈസറുകളും ആറ് മാസത്തേക്ക് നിർബന്ധമാക്കിയാണ് ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

എല്ലാ പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും പൊതുജനങ്ങൾക്കും സാമൂഹിക ഒത്തുചേരലുകൾക്കും എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണം. സ്ഥാപനങ്ങൾ, കടകൾ, തിയേറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ സാനിറ്റൈസർ നൽകണം. ചടങ്ങുകളിൽ സംഘാടകർ നൽകണം

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. ഇന്നലെ സംസ്ഥാനത്ത് 1,113 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Latest Articles