Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഗണേശോത്സവ ഘോഷയാത്ര ഇന്ന്

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 28 ന് ആരംഭിച്ച ഗണേശോത്സവ പൂജാ ആഘോഷ ചടങ്ങുകൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ഗണേശവിഗ്രഹ ഘോഷയാത്ര ഇന്ന് നടക്കും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ചെറുഘോഷയാത്രകൾ പഴവങ്ങാടി ഗണപതി ക്ഷേത്ര സന്നിധിയിൽ സംഗമിക്കും. തുടർന്ന് കിഴക്കേകോട്ടയിൽ വൈകിട്ട് 4ന് ട്രസ്റ്റ് ചെയർമാൻ ഡോ. ജി. മാധവൻനായരുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യും.മുൻമന്ത്രി വി.എസ്. ശിവകുമാർ, അഡീഷനൽ അഡ്വക്കറ്റ് ജനറൽ കെ.പി. ജയചന്ദ്രൻ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, തുടങ്ങിയവർ പങ്കെടുക്കും.4.30 ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്നും പകർന്നു നൽകുന്ന ദീപം ഗണേശവിഗ്രഹത്തിനു മുന്നിൽ തെളിക്കുന്നതോടു കൂടി ഘോഷയാത്ര ആരംഭിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...