Sunday, September 24, 2023

കണ്ണൂരില്‍ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ വെട്ടികൊലപ്പെടുത്തി

കണ്ണൂര്‍: പാനൂർ വള്ള്യായിയില്‍ വീടിനുള്ളിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കണ്ണച്ചാങ്കണ്ടി സ്വദേശി വിനോദിന്‍റെ മകൾ വിഷ്ണുപ്രിയയാണ് (23) ക്രൂരമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

പാനൂരിലെ സ്വകാര്യ മെഡിക്കൽ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്ത് മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകളിൽ മാരകമായ മുറിവുകളുണ്ടായിരുന്നു.

അതേസമയം കൊലയാളിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവസമയത്ത് തൊപ്പി ധരിച്ച് ബാഗുമായി ഒരാളെ വിഷ്ണുപ്രിയയുടെ വീടിന് മുന്നിൽ കണ്ടിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.

Related Articles

Latest Articles