Friday, September 29, 2023

സമസ്തയ്ക്കുള്ളില്‍ വഖഫ് നിയമനത്തിൽ സര്‍ക്കാരിനെ പിന്തുണച്ചതിനെതിരെ വിമർശനം

കോഴിക്കോട്: വഖഫ് നിയമനത്തിൽ സർക്കാരിനെ അഭിനന്ദിച്ചതിൽ സമസ്തയുടെ ഉള്ളിൽ തന്നെ വിമർശനം. ബാഗ് തട്ടിപ്പറിച്ചയാള്‍ അത് തിരിച്ച് നല്‍കിയതിനെ സ്വാഗതം ചെയ്തത് പോലെയാണ് സർക്കാർ നീക്കത്തെ പിന്തുണയ്ക്കുന്നതെന്ന് മുഷാവറ അംഗം ബഹാവുദീന്‍ നഖ്​വി പറഞ്ഞു.
ഇത് മുൻഗാമികളാരും ചെയ്യാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സമസ്ത ആർക്കും കീഴടങ്ങിയിട്ടില്ലെന്നും സമസ്ത രാഷ്ട്രീയക്കാർക്ക് മുകളിലാണെന്നും മറ്റൊരു മുഷാവറ അംഗമായ മുക്കം ഉമര്‍ ഫൈസി പ്രതികരിച്ചു. കോഴിക്കോട് ഫറോക്കിൽ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് അഭിപ്രായ ഭിന്നത ഉയര്‍ന്നുവന്നത്.

Related Articles

Latest Articles