Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തരൂരിനെ വിലക്കിയതിനെതിരെ അന്വേഷണം വേണം; ഹൈക്കമാന്റിന് കത്തയച്ച് എം.കെ രാഘവന്‍

കോഴിക്കോട്: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പരിപാടിയിൽ നിന്ന് ശശി തരൂർ എംപിയെ വിലക്കിയതിനെതിരെ കോഴിക്കോട് എംപി എം കെ രാഘവൻ ഹൈക്കമാന്റിന് പരാതി നൽകി. പരിപാടിക്ക് വിലക്കിട്ടതിനു പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി,കെ സുധാകരൻ എന്നിവർക്ക് പരാതി നൽകുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ രാഘവന്റെ നടപടി.

പരിപാടി മാറ്റിവയ്ക്കുന്നതിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന സമകാലിക പ്രധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യപ്പെടുന്ന സെമിനാര്‍ എന്തുകൊണ്ടാണ് മാറ്റിവെച്ചതെന്നും കാരണക്കാര്‍ ആരാണെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്ക് യാതൊരു മുന്‍വിധിയുമില്ലെന്നും അന്വേഷിച്ചാലേ ആരാണ് കുറ്റക്കാരെന്ന് കണ്ടെത്താന്‍ കഴിയൂവെന്നും എം.കെ. രാഘവന്‍ പറഞ്ഞു.

ശശി തരൂർ എം.പിയുടെ മലബാർ സന്ദർശനത്തിൽ വിഭാഗീയ പ്രവർത്തനമില്ലെന്ന് അദ്ദേഹം പറഞ്ഞു. “തങ്ങള്‍ എല്ലാവരേയും ബഹുമാനിക്കുന്നവരാണ്. കുത്തിയാല്‍ പൊട്ടുന്ന ബലൂണിനേയും സൂചിയേയും അത് പിടിക്കുന്ന കൈകളേയും ബഹുമാനിക്കുന്നു.” വി ഡി സതീശന്റെ പരാമർശങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. “ആരേയും എതിര്‍ക്കാനും നിരാകരിക്കാനും തങ്ങളില്ല. തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും. നേതൃത്വം വിളിച്ചാല്‍ സംസാരിക്കാന്‍ തയ്യാറാണ്. മാന്യമായ രാഷ്ട്രീയമാണ് തങ്ങള്‍ നടത്തുന്നത്.” രാഘവൻ പറഞ്ഞു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരല്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് താന്‍ തരൂരിനൊപ്പം നിലയുറപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....