Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പരിശോധന വൈകിയാല്‍ മായം കണ്ടെത്താൻ കഴിയില്ല; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വാദം തള്ളി ജെ.ചിഞ്ചുറാണി

കൊല്ലം: ആര്യങ്കാവ് പാൽ പരിശോധനാ ചെക്പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പാലിൽ മായം ഇല്ലെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോർട്ട് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി തള്ളി. ക്ഷീരവികസന വകുപ്പിന്‍റെ പരിശോധനാ ഫലം കൃത്യമാണ്. ആറ് മണിക്കൂറിനുള്ളിൽ പരിശോധിച്ചില്ലെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കാണില്ലെന്നും പരിശോധനാ റിപ്പോർട്ട് വൈകിയതിന് മറുപടി പറയേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണെന്നും മന്ത്രി പറഞ്ഞു.

തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് പന്തളം ഇടപ്പോണിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റർ പാലിലാണ് ബുധനാഴ്ച പുലർച്ചെ ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലാബിൽ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയില്ല. അഞ്ച് മണിക്കൂറിന് ശേഷം സാമ്പിൾ പരിശോധിച്ചതാണ് മായം കണ്ടെത്താൻ കഴിയാത്തതിന് കാരണമെന്ന് ക്ഷീരവികസന വകുപ്പ് പറയുന്നു.

പാലിൽ മായം കലർന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ക്ഷീരവികസന വകുപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചെങ്കിലും എത്തിയപ്പോഴേക്കും നാലുമണിക്കൂർ വൈകിയിരുന്നു. ആര്യങ്കാവിൽ നിന്ന് സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരത്ത് എത്തിച്ചപ്പോഴേക്കും വീണ്ടും 5 മണിക്കൂർ വൈകിയിരുന്നു. ഹൈഡ്രജൻ പെറോക്സൈഡിന്‍റെ സാന്നിദ്ധ്യം കണ്ടെത്താൻ വൈകിയതാണ് കണ്ടെത്താൻ കഴിയാത്തതിന് കാരണമെന്നാണ് ക്ഷീരവികസന വകുപ്പിന്‍റെ വാദം. പാൽ കൂടുതൽ നേരം കേടുകൂടാതെ സൂക്ഷിക്കാനാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...