Vismaya News
Connect with us

Hi, what are you looking for?

NEWS

അടിയന്തര സ്വഭാവമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദശം നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

ദുബായ്: യുഎഇയിലെ കനത്തമഴ വിമാന സർവീസുകൾ എല്ലാ തന്നെ അവതാളത്തിലാക്കി. പ്രവർത്തനം ഉടൻ സാധാരണനിലയിലേക്ക് തിരികെയെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. എയർപോർട്ടിന്റ പ്രവർത്തനം സാധാരണ നിലയിൽ ആകുന്നത് വരെ അടിയന്തര സ്വഭാവമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് യാത്രക്കാർക്ക് യുഎഇയിലെ ഇന്ത്യൻ എംബസി നിർദേശം നൽകി.

വെളളപ്പൊക്കത്തിൽ ദുരിതത്തിലായ ഇന്ത്യക്കാർക്ക് ബന്ധപ്പെടാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും എമ്പാസിയും ഹെല്പ് ലൈൻ നമ്പറുകളും ആരംഭിച്ചു. യുഎഇയിൽ പെയ്ത കനത്തമഴ മൂന്ന് ദിവസമായി ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ താറുമാറാക്കിയിരിക്കുകയാണ്. പ്രവർത്തനം ഭാ​ഗികമായി മാത്രമാണ് ഇപ്പോഴും പുനരാരംഭിച്ചിട്ടുളളത്.കൺഫേംഡ് യാത്രക്കാർ മാത്രം വിമാനത്താവളത്തിലെത്താൻ ഇന്നും അധികൃതർ നിർദ്ദേശം നൽകി. ദുബായ് വഴിയുള്ള കണക്ഷൻ വിമാനങ്ങളുടെ ചെക് – ഇൻ എമിറേറ്റ്സ് എയർലൈൻസ് ഇന്ന് അ‌ർധരാത്രി വരെ താത്കാലികമായി നിർത്തി വെച്ചിട്ടുണ്ട്.ദുബായിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ഈമാസം 21 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്‌ത ഉപഭോക്താക്കൾക്ക് റീ ഷെഡ്യൂൾ ചെയ്യുന്നതിൽ ഒറ്റത്തവണ ഇളവും റദ്ദാക്കുന്നതിന് മുഴുവൻ പണവും തിരിച്ചു നൽകുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. കേരളത്തിൽ നിന്നും ദുബായിലേക്കുളള വിമാനങ്ങളുടെ സർവീസ് ഇന്നും തടസ്സപ്പെട്ടു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...