Connect with us

Hi, what are you looking for?

KERALA NEWS

‘പാഠ്യപദ്ധതി പരിഷ്‌കരണം’: 2024-25 മുതൽ പുതിയ പാഠപുസ്തകം

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പുതിയ പാഠപുസ്തകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സമയപരിധി അംഗീകരിച്ചു. തിരുവനന്തപുരത്ത് ചേർന്ന കരിക്കുലം കമ്മിറ്റിയുടെയും കരിക്കുലം കോർകമ്മിറ്റിയുടെയും സംയുക്ത യോഗത്തിലാണ് അംഗീകാരം നൽകിയത്. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

2024-25 അധ്യയന വർഷം 1, 3, 5, 7, 9 ക്ലാസുകൾക്കും 2025-26 അധ്യയന വർഷം 2, 4, 6, 8, 10 ക്ലാസുകളെയും പുതിയ പാഠപുസ്തകത്തിലാണ് പഠിപ്പിക്കുക. ജനുവരി 31ന് പൊസിഷൻ പേപ്പറുകള്‍ പൂർത്തിയാകും. കരിക്കുലം ഫ്രെയിംവർക്ക് മാർച്ച് 31 ന് പ്രസിദ്ധീകരിക്കും. പാഠപുസ്തക രചന ഏപ്രിലിൽ ആരംഭിക്കും. പാഠപുസ്തക രചനയുടെ ആദ്യഘട്ടം ഒക്ടോബർ 31നകം പൂർത്തിയാക്കും. ഷെഡ്യൂൾ കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്ന പാഠ്യപദ്ധതി അനിവാര്യമാണ്. പ്രീസ്കൂൾ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവർക്കുള്ള വിദ്യാഭ്യാസം എന്നീ നാല് മേഖലകളിൽ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കേണ്ടതുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി പാഠ്യപദ്ധതിക്ക് രൂപം നൽകാനാണ് സർക്കാർ തയ്യാറെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

You May Also Like

KERALA NEWS

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. പുലര്‍ച്ചെ നാലുമണിയോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. 9.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും.ദുര്‍ഗ്ഗാദേവിക്ക് പൊങ്കാല നൈവേദ്യം സമര്‍പ്പിക്കാന്‍ ലക്ഷകണക്കിന് സ്ത്രീകളാണ് ചക്കുളത്തുകാവില്‍ എത്തുക. അരിയും...

KERALA NEWS

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള...

KERALA NEWS

സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പെരുകുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് വിവാദത്തില്‍. ബംഗലൂരു സ്വദേശി നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത്...

KERALA NEWS

കൊല്ലത്ത് ആറ് വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ സ്വന്തം കാർ പുറത്തിറക്കാൻ കഴിയാത്ത ദുരവസ്ഥയിൽ മലപ്പുറം സ്വദേശി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിലെ വ്യാജ നമ്പർ മലപ്പുറം സ്വദേശിയുടെ...