Sunday, January 29, 2023

മെട്രോ നിർമ്മാണം; കാന നിർമ്മിക്കുന്നത് കമ്പി ഇല്ലാതെ, ചോദ്യം ചെയ്തതിന് മർദ്ദനം

കൊച്ചി: മെട്രോ നിർമ്മാണത്തിന്‍റെ ഭാഗമായി കമ്പിയില്ലാതെ കാന നിർമ്മിക്കുന്നത് ചോദ്യം ചെയ്തയാൾക്ക് സൂപ്പർവൈസറുടെ മർദ്ദനം. പാലാരിവട്ടം സ്വദേശി കുര്യനാണ് മർദ്ദനമേറ്റത്.

സൂപ്പർവൈസർ മർദിച്ചു എന്നാണ് പരാതി. കുദ്രോളി എന്ന കരാർ കമ്പനിയുടെ സൂപ്പർവൈസർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

തന്നെ കാനയിലേക്ക് പിടിച്ച് തള്ളിയെന്നാണ് പരാതിയിൽ പറയുന്നത്. നാട്ടുകാർ എത്തിയതോടെ നിർമ്മാണം നിർത്തി വച്ചു. പാലാരിവട്ടം പൊലീസിലാണ് പരാതി നൽകിയത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles