Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

13 ഇടങ്ങളിലായി നീണ്ട നീര്‍പ്പക്ഷി സെന്‍സസ്‌; കണ്ടെത്തിയത് 113 ഇനം പക്ഷികളെ

അരൂര്‍: ആലപ്പുഴ ജില്ലയിലെ 12 പഞ്ചായത്തുകളിൽ തിരഞ്ഞെടുത്ത 13 സ്ഥലങ്ങളിലായി ചിറകടി ശബ്ദത്തിനായി കാത്തിരുന്ന എൺപതോളം പക്ഷി നിരീക്ഷകര്‍ കണ്ടെത്തിയത് 15,335 പക്ഷികളെ. മൊത്തം 113 ഇനം പക്ഷികളെ കണ്ടെത്തി. ഏഷ്യൻ നീര്‍പക്ഷി സെൻസസ് 2023 കണക്കുകളാണ് മുകളിൽ പറഞ്ഞത്. ചേർത്തലയുടെ വടക്കൻ മേഖലകളായ നീണ്ടകര, ചങ്ങരം, കണ്ണാട്ട്, പള്ളിത്തോട്, ചെമ്പകശ്ശേരി, കൊട്ടളപ്പാടം തുടങ്ങി 13 സ്ഥലങ്ങളിലാണ് സർവേ നടത്തിയത്. ആലപ്പുഴ സാമൂഹ്യ വനവത്കരണ വകുപ്പും പക്ഷി നിരീക്ഷണ ഗ്രൂപ്പായ എഴുപുന്ന ബേർഡ്സും സംയുക്തമായാണ് സർവേ പൂർത്തിയാക്കിയത്. മലപ്പുറം, തൃശ്ശൂർ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള പക്ഷി നിരീക്ഷകരും പങ്കെടുത്തു.

സർവേകൾക്ക് ശേഷം, നിരീക്ഷകർ ഒത്തുചേർന്ന് ഒരു അവലോകനവും സെമിനാറും സംഘടിപ്പിച്ചു. മുൻകാലങ്ങളെ അപേക്ഷിച്ച് താറാവ് ഇനത്തിൽപ്പെട്ട ദേശാടന പക്ഷികൾ കുറവാണെന്ന് കണ്ടെത്തി. അഞ്ച് വർഷം മുമ്പ് 10 ഇനം താറാവ് വര്‍ഗ പക്ഷികളെ കണ്ടിരുന്നു. എന്നാൽ ഇപ്പോൾ അത് അഞ്ചിൽ താഴെയാണ്.

ഈ വർഷത്തെ സർവേയിൽ ചൂളൻ എരണ്ട, പച്ച എരണ്ട, ഗാഗിനി, ഇന്ത്യന്‍ സ്‌കോട്ട് വീല്‍ ഡക്ക് എന്നിവയെ മാത്രമാണ് കണ്ടെത്തിയത്. മറ്റ് താറാവ് ഇനങ്ങളായ കോരിച്ചുണ്ടന്‍ എരണ്ട, പട്ടക്കണ്ണന്‍ എരണ്ട, ചന്ദനക്കുറി എരണ്ട എന്നിവയിൽ ഒരെണ്ണത്തെ പോലും കണ്ടെത്താനായില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാലാവസ്ഥാ വ്യതിയാനം ജില്ലയിൽ എത്തുന്ന ദേശാടന പക്ഷികളുടെ എണ്ണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതിയെയും പക്ഷികളെയും എത്രത്തോളം ബാധിച്ചുവെന്ന് തുടര്‍ വര്‍ഷങ്ങളില്‍ നടക്കുന്ന കണക്കെടുപ്പുകളും പഠനങ്ങളും കൂടി ആധാരമാക്കി മാത്രമേ വ്യക്തമാക്കാൻ കഴിയൂവെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ സജി മുഖ്യപ്രഭാഷണം നടത്തി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ ഷാജി അധ്യക്ഷത വഹിച്ചു. എഴുപുന്ന ബോർഡ് പ്രസിഡന്‍റ് ബി.സുമേഷ്, ജോയിന്‍റ് സെക്രട്ടറി ജി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...