Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം; അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് സംവിധായകർ

തിരുവനന്തപുരം: കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷന്‍റെ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി സംവിധായകരായ ജിയോ ബേബിയും വിധു വിൻസെന്‍റും. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ പ്രതിഷേധം കേൾക്കാതെ ഉത്തരേന്ത്യയിലേതിന് സമാനമായി ദീർഘകാലമായി ഇൻസ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടുന്ന ജനാധിപത്യ വിരുദ്ധ നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.

അടൂർ ഗോപാലകൃഷ്ണനൊപ്പം ഇടതുപക്ഷ സർക്കാരിനും ജനാധിപത്യബോധം നഷ്ടപ്പെട്ടു. ഇടത് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രമുഖ ജാതിയിൽപ്പെട്ട ഒരാളാണ് പരാതി ഉന്നയിച്ചതെങ്കിൽ സർക്കാർ ഇടപെടുമായിരുന്നു.

പഴയിടത്തിനടുത്തും ബിഷപ്പിന്‍റെ അടുത്തും പോയത് കേരളം കണ്ടിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ആക്ടിവിസ്റ്റുകളായ ശ്രീജ നെയ്യാറ്റിൻകര, കുക്കു ദേവകി, ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി ജിതിൻ നാരായണൻ എന്നിവരും ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ പ്രതികരിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...