തിരുവനന്തപുരം: മുൻ കെ.പി.സി.സി ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണം ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ അന്വേഷിക്കും. പ്രതാപചന്ദ്രന്‍റെ മക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.
കോൺഗ്രസ് നേതാക്കളുടെ അപവാദ പ്രചാരണം മൂലമുണ്ടായ മാനസിക വിഷമമാണ് പ്രതാപ ചന്ദ്രന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് മക്കളുടെ പരാതി.
ഡിസംബർ 29ന് ഡി.ജി.പിക്ക് പരാതി നൽകിയെങ്കിലും കോൺഗ്രസ് നേതാക്കൾ ഇടപെട്ടതിനെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നു. എന്നാൽ പാർട്ടിയിൽ നിന്ന് തുടർനടപടികൾ ഉണ്ടാകാത്തതിനാൽ വീണ്ടും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു.
