Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ; വൈകുന്നേരത്തോടെ പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഹർത്താൽ ആക്രമണ കേസുകളിൽ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു. കണ്ണൂർ ജില്ലയിൽ എട്ട് പേരുടെ സ്വത്തുക്കൾ ഇന്ന് കണ്ടുകെട്ടും. കണ്ണൂർ താലൂക്കിലെ മാവിലായിയിലെ നൗഷാദിന്‍റെ അഞ്ച് സെന്‍റ് ഭൂമിയും കടമ്പൂരിലെ കെ.വി നൗഷാദിന്‍റെ രണ്ടര സെന്‍റ് സ്ഥലത്തിന്റെയും കണ്ടുകെട്ടൽ നടപടികൾ പൂർത്തിയായി. ബാക്കിയുള്ളവരുടെ സ്വത്തുക്കൾ ഇന്ന് വൈകുന്നേരത്തോടെ കണ്ടുകെട്ടും. കാസർകോട്, കോഴിക്കോട്, വയനാട്, തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ജപ്തി പൂർത്തിയായി.

കോഴിക്കോട്ട് 23 പ്രവർത്തകരുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇവർക്കെല്ലാം നോട്ടീസ് നൽകിയിട്ടുമുണ്ട്. ഇന്ന് വൈകുന്നേരത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. പലർക്കും സ്വന്തമായി വസ്തുവകകൾ ഇല്ലെന്നാണ് കണ്ടെത്തൽ.  

വൈകിട്ട് അഞ്ചിനകം കളക്ടർമാർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റിപ്പോർട്ട് നൽകും. അതേസമയം മലപ്പുറത്ത് ആളുമാറി ജപ്തി ചെയ്തെന്ന പരാതിയും ഉയർന്നിട്ടുണ്ട്. മുസ്ലീം ലീഗ് നേതാവും എടരിക്കോട് അഞ്ചാം വാർഡ് മെമ്പറുമായ സി.ടി അഷ്റഫിന്‍റെ ഭൂമിയും കണ്ടുകെട്ടിയെന്നാണ് പരാതി. 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...