Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘സൗദി വെള്ളക്ക’യെ പ്രശംസിച്ച് ​ഗൗതം വാസുദേവ് മേനോൻ

പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ ചത്രമായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘സൗദി വെള്ളക്ക’. ‘ഓപ്പറേഷൻ ജാവ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം തരുൺ മൂർത്തി തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളായിരുന്നു. ചിത്രം ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിട്ടില്ലെന്ന് റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ വ്യക്തമായിരുന്നു. കലാസാംസ്കാരിക രംഗത്തെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സൗദി വെള്ളക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധയാകർഷിക്കുന്നത്. 

തനിക്ക് സൗദി വെള്ളക്ക ഇഷ്ടമായെന്നും ചിത്രം മനോഹരമായി ഒരുക്കിയിട്ടുണ്ടെന്നും ഗൗതം മേനോൻ പ്രശംസിച്ചു. സംവിധായകൻ തരുൺ മൂർത്തി തന്നെയാണ് ഗൗതമിന്‍റെ വാക്കുകൾ പങ്കുവച്ചത്. തനിക്ക് സിനിമ ശരിക്കും ഇഷ്ടമായി. എന്തൊരു ആശയം. വളരെ മനോഹരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സ്ക്രീൻ പ്ലേ വളരെ ലളിതവും യാഥാർത്ഥ്യവും എന്നാൽ പിടിമുറുക്കുന്നതായിരുന്നു. ഡയലോഗുകൾ വളരെ ഇഷ്ടമായി. ഇത് തുടരുക, ഗൗതം മേനോൻ കുറിച്ചു. 

ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച ‘സൗദി വെള്ളക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് തരുൺ മൂർത്തി തന്നെയാണ്. ലുക്മാൻ അവറാൻ , ദേവി വർമ്മ, സിദ്ധാർത്ഥ് ശിവ, ബിനു പപ്പു, സുജിത് ശങ്കർ , ഗോകുലൻ , ശ്രിന്ദ, റിയ സൈറ, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മനു അങ്കിളിൽ എന്ന സിനിമയിലെ ലോതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യൻ ചാക്കോയും ചിത്രത്തിന്‍റെ ഭാഗമായിരുന്നു. തീയറ്റർ റിലീസിനു ശേഷം ചിത്രം ഒടിടിയിൽ എത്തിയപ്പോളും ധാരാളം പ്രശംസകൾ ലഭിച്ചിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....