Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ധോണിയെ വിറപ്പിക്കുന്ന പിടി 7നായി വലയൊരുക്കി ദൗത്യ സംഘം

പാലക്കാട്: പാലക്കാട് ധോണി മേഖലയിൽ ആശങ്കയുണർത്തുന്ന പിടി 7 കൊമ്പനെ പിടികൂടാനുള്ള ദൗത്യം തുടങ്ങി. പുലർച്ചെ അഞ്ച് മണിയോടെ ദൗത്യത്തിനു തയ്യാറെടുത്തെങ്കിലും ആറരയോടെയാണ് ഇവർ വനത്തിൽ പ്രവേശിച്ചത്. ധോണി കോർമയ്ക്കടുത്തുള്ള അരിമണി പ്രദേശത്ത് ആനയെ കണ്ടെത്തിയതോടെയാണ് ദൗത്യം ആരംഭിച്ചത്. രണ്ട് സംഘമായി തിരിഞ്ഞാണ് ദൗത്യത്തിന് ഇറങ്ങുന്നത്.

ആദ്യ സംഘം ആനയെ ട്രാക്ക് ചെയ്ത് ഇപ്പോൾ ആന നിൽക്കുന്ന സ്ഥലം മയക്കുവെടിവയ്ക്കാൻ അനുയോജ്യമാണോയെന്ന് പരിശോധിക്കും. കാട്ടിലോ ജനവാസ മേഖലയിലോ വച്ച് ആനയെ വെടിവയ്ക്കില്ല. ആന വനാതിർത്തിയിൽ പ്രവേശിച്ചാലുടൻ ഷൂട്ട് ചെയ്യാനാണ് സംഘം പദ്ധതിയിടുന്നത്. മയക്കുവെടിവയ്ക്കാൻ ഡോ.അരുൺ സക്കറിയയെയും ഫോറസ്റ്റ് സ്റ്റേഷനിൽ സജ്ജനായി കഴിഞ്ഞു.

കാട്ടിൽ നിന്ന് ആന ഇറങ്ങിയാലുടൻ രണ്ടാമത്തെ സംഘത്തെ രംഗത്തിറക്കി മരുന്ന് വെടിവയ്ക്കാനാണ് നീക്കം. കുങ്കിയാനകളെ ഇറക്കാതെ തന്നെ മയക്കുവെടി വയ്ക്കാനാണ് പദ്ധതി. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, വെടിയേറ്റ് 45 മിനിറ്റിനുള്ളിൽ മാത്രമേ ആന മയങ്ങൂ.  ഇത്രയും സമയത്തിനുള്ളിൽ ആനകൾ 7.5 കിലോമീറ്റർ വരെ ഓടിയ ചരിത്രമുണ്ട്. അതിനാൽ ജനവാസ മേഖലയിലേക്കോ മറ്റോ നീങ്ങുന്ന പക്ഷം ആന നീങ്ങിയാൽ കുങ്കി ആനകളെ ഇറക്കി കൊമ്പനെ നിയന്ത്രണത്തിലാക്കുക എന്നതാണ് വനംവകുപ്പിന്‍റെ തന്ത്രം. ആനയെ കണ്ടെത്തിയ അരിമണി പ്രദേശം ധോണി ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ്. ഇത് പൂർണ്ണമായും ജനവാസമില്ലെങ്കിലും വ്യാപകമായി കൃഷി ചെയ്യുന്ന സ്ഥലമാണ്. ആദ്യ സംഘത്തിന്‍റെ നിർദ്ദേശത്തിനായി രണ്ടാമത്തെ സംഘം ഇപ്പോൾ ഫോറസ്റ്റ് സ്റ്റേഷനിൽ കാത്തിരിക്കുകയാണ്. ദൗത്യം ആരംഭിച്ചുകഴിഞ്ഞാൽ, അഞ്ച് സംഘമായി പിരിഞ്ഞാവും ബാക്കി നീക്കങ്ങൾ.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....