Sunday, January 29, 2023

പാറ്റൂർ ഗുണ്ടാ ആക്രമണക്കേസ്; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത് പൊലീസ് അറിഞ്ഞില്ല, വൻ വീഴ്ച

തിരുവനന്തപുരം: പാറ്റൂർ ഗുണ്ടാ ആക്രമണക്കേസിലെ അന്വേഷണ ഏകോപനത്തിൽ ഉണ്ടായത് വൻ വീഴ്ച. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് അന്വേഷണ സംഘം അറിഞ്ഞില്ല. ഇന്നലെ പ്രതികൾ കോടതിയിലെത്തിയപ്പോഴാണ് ഹൈക്കോടതി ഉത്തരവ് പൊലീസ് അറിയുന്നത്. പ്രതികൾ കോടതിയിൽ കീഴടങ്ങിയപ്പോൾ പൊലീസ് തമിഴ്നാട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു.

തലസ്ഥാനത്തെ ഗുണ്ടാ ആക്രമണ കേസിന്‍റെ അന്വേഷണം ഏകോപിപ്പിക്കുന്നതിലെ ഗുരുതര വീഴ്ചയാണ് പുറത്തുവന്നിരിക്കുന്നത്. ഓം പ്രകാശിന്‍റെ കൂട്ടാളികളും മുഖ്യപ്രതികളുമായ ആരിഫ്, ആസിഫ്, ജോമോൻ, രഞ്ജിത്ത് എന്നിവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വെള്ളിയാഴ്ച അപേക്ഷ തള്ളിയ കോടതി അടുത്ത ദിവസം കീഴടങ്ങാൻ നിർദേശിച്ച കാര്യം പേട്ട പൊലീസ് അറിഞ്ഞിരുന്നില്ല. ജാമ്യാപേക്ഷ തള്ളിയ വിവരം സർക്കാർ അഭിഭാഷകനോ ഹൈക്കോടതിയിലെ ലൈസനിംഗ് ഓഫീസറോ തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. 

ഇന്നലെ വഞ്ചിയൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾ കീഴടങ്ങിയതോടെയാണ് സംഭവം പൊലീസ് അറിയുന്നത്. പ്രതികൾ ഒളിവിലായിരുന്നപ്പോഴും ഉന്നതരുടെ ബന്ധുക്കളുമായി നിരന്തമായി വിളിച്ചത് പുറത്തായതോടെയാണ് പെട്ടെന്നുള്ള കീഴടങ്ങൽ എന്നും പറയപ്പെടുന്നു. ആസിഫും ആരിഫും കോടതിയിൽ കീഴടങ്ങിയപ്പോൾ ഇവരെ കണ്ടെത്താൻ പൊലീസ് സംഘം തമിഴ്നാട്ടിലുണ്ടായിരുന്നു. പ്രതികൾ മൂക്കിന് കീഴെ കീഴടങ്ങിയത് പൊലീസിന് നാണക്കേടായി. 

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles