Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വിഴിഞ്ഞം തുറമുഖം; സെപ്തംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ എത്തിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സെപ്തംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ആദ്യ കപ്പൽ പരീക്ഷണാടിസ്ഥാനത്തിൽ എത്തും. തുറമുഖം പൂർണ്ണമായും തയ്യാറാകാൻ അവിടുന്ന് ഒരു വർഷത്തിലേറെ സമയമെടുക്കും. ഇതുവരെ വിഴിഞ്ഞത്ത് 60% പദ്ധതി പൂർത്തിയായി. ഏഴ് ക്വാറികൾ കൂടി തുറക്കുന്നുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ കല്ലിന് ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നൈ എൻ.ഐ.ഒ.ടി നടത്തിയ പുതിയ പഠനത്തിലും കണ്ടെത്തിയിരുന്നു. വലിയ തോതിൽ തീരശോഷണം നേരിടുന്ന വലിയതുറ, ശംഖുമുഖം ഭാഗങ്ങളിൽ വരും വർഷങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്നും തീരം സ്ഥിരപ്പെടുമെന്നും എൻ.ഐ.ഒ.ടി പഠനം പറയുന്നു.

2021 ഒക്ടോബറിനും 2022 സെപ്റ്റംബറിനും ഇടയിലാണ് പഠനം നടത്തിയത്. വെട്ടുകാട്, വലിയതുറ, പനത്തുറ മുതൽ പൂന്തുറ, കോവളം, അടിമലത്തുറ, പുല്ലുവിള, പൂവാർ, എടപ്പാട് എന്നിവിടങ്ങളിൽ തീരശോഷണം പ്രകടമാണ്. ഈ കാലയളവിൽ തുമ്പ-ശംഖുമുഖം, പുല്ലുവിള-പൂവാർ ഭാഗങ്ങളിൽ തീരം വെയ്പ്പ് കണ്ടെത്തിയിരുന്നു. തീരശോഷണത്തിലോ, തീരം വയ്പ്പിലോ കാര്യമായ സ്വാധീനം ചെലുത്താൻ തുറമുഖ നിർമ്മാണത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ. 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...