Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഉപാധികളോടെ രഹ്ന ഫാത്തിമയുടെ വിലക്ക് നീക്കി സുപ്രീം കോടതി

ഡൽഹി: സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കാനുള്ള രഹ്ന ഫാത്തിമയുടെ വിലക്ക് നീക്കി സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളിലും ഒരു പ്രതികരണവും പാടില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി വിലക്ക് നീക്കിയത്. രഹ്ന ഫാത്തിമയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച ഹർജി സുപ്രീം കോടതി തീർപ്പാക്കി. എന്നാൽ ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്നായിരുന്നു സർക്കാർ വാദം.

ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. രഹ്ന പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചതായി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് ശേഷം ശബരിമലയിലേക്ക് പോകുന്നു എന്ന അടിക്കുറിപ്പോടെയാണ് രഹ്ന ഫാത്തിമ കറുത്ത വസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്.

രഹ്‌നയുടെ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ബി.ജെ.പി പ്രവർത്തകർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രഹ്നയെ അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 50,000 രൂപയുടെ ആൾ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചുവരുത്തുമ്പോൾ ഹാജരാകുക, കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാധ്യമങ്ങൾ വഴി അഭിപ്രായം പറയരുത് തുടങ്ങി അഞ്ച് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...