Sunday, April 2, 2023

‘ജീവിക്കാൻ താത്പര്യമില്ല’; കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിൽ ഇരുപത്തിരണ്ടുകാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പശ്ചിമ ബംഗാൾ സ്വദേശി നിതിൻ ശർമ്മയാണ് മരിച്ചത്. രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു നിതിൻ.

കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടിയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ജീവിക്കാൻ താത്പര്യമില്ലെന്ന് ഇയാൾ സുഹൃത്തുക്കൾക്ക് സന്ദേശമയച്ചിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles