Sunday, April 2, 2023

ബോളിവുഡ് നടി സ്വര ഭാസ്‍കര്‍ വിവാഹിതയായി; വരന്‍ സമാജ്‍വാദി പാര്‍ട്ടി യുവ നേതാവ് ഫഹദ് അഹമ്മദ്

മുംബൈ: ബോളിവുഡ് താരം സ്വര ഭാസ്കർ വിവാഹിതയായി. മഹാരാഷ്ട്രയിലെ സമാജ് വാദി പാർട്ടിയുടെ യുവജന വിഭാഗമായ സമാജ്‍വാദി യുവജന്‍ സഭയുടെ പ്രസിഡന്‍റ് ഫഹദ് അഹമ്മദ് ആണ് വരൻ. ട്വിറ്ററിലൂടെയാണ് സ്വര ഭാസ്കർ തന്‍റെ വിവാഹ കാര്യം ആരാധകരുമായി പങ്കുവച്ചത്. 

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ജനുവരി 6നാണ് ദമ്പതികൾ കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്തത്. പൊതു വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് മടികാട്ടാത്ത ബോളിവുഡിലെ ചുരുക്കം ചില നടിമാരിൽ ഒരാളാണ് സ്വര. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു രാഷ്ട്രീയ പൊതുയോഗത്തിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ, ആദ്യ കാഴ്ച മുതൽ വിവാഹം വരെയുള്ള സുപ്രധാന നിമിഷങ്ങൾ സ്വര സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

“തൊട്ടടുത്തുള്ള ഒന്നിനുവേണ്ടി ചിലപ്പോള്‍ നിങ്ങള്‍ അകലങ്ങളില്‍ അന്വേഷണം നടത്തും. സ്നേഹമാണ് ഞങ്ങൾ തേടിയത്. പക്ഷേ, ഞങ്ങൾ ആദ്യം കണ്ടെത്തിയത് സൗഹൃദമായിരുന്നു. അങ്ങനെ ഞങ്ങൾ പരസ്പരം കണ്ടെത്തി. ഫഹദ് അഹമ്മദ്, എന്‍റെ ഹൃദയത്തിലേക്ക് സ്വാഗതം. അത് കലാപകരമാണ്. എന്നാലും അത് നിങ്ങളുടേതാണ്” വീഡിയോയ്ക്കൊപ്പം സ്വര ട്വിറ്ററിൽ കുറിച്ചു. “കലാപം ഇത്ര മനോഹരമാണെന്ന് അറിയില്ലായിരുന്നു,” എന്നായിരുന്നു ഫഹദിന്‍റെ മറുപടി. തന്‍റെ കൈപിടിച്ചതിന് നന്ദിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles