Sunday, April 2, 2023

അഭിഭാഷക ക്ഷേമനിധി ഫണ്ട് തട്ടിപ്പ്; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരള ബാർ കൗൺസിലിന്‍റെ അഭിഭാഷക ക്ഷേമനിധി തട്ടിപ്പ് കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

ക്ഷേമനിധിയിൽ നിന്ന് 7.61 കോടി രൂപ തിരിമറി നടത്തിയെന്ന കേസാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ഈ കേസിലെ 6 പ്രതികളായ ജയപ്രഭ, ഫാത്തിമ ഷെറിൻ, മാർട്ടിൻ എ, ആനന്ദരാജ്, ധനപാലൻ, രാജഗോപാലൻ പി. എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്.

കേസിലെ ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും ഇതിനകം സ്ഥിരം ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ സുപ്രീം കോടതി നേരത്തെ സിബിഐക്ക് നോട്ടീസ് അയച്ചിരുന്നു. അഭിഭാഷകരായ മനോജ് സെൽവരാജ്, എം കെ അശ്വതി എന്നിവരാണ് പ്രതികൾക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. സംസ്ഥാന സർക്കാരിനു വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് ഹാജരായത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles