Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വീട്ടമ്മയാണെന്ന കാരണത്താല്‍ നഷ്ടപരിഹാരത്തുക കുറയ്ക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: വീട്ടമ്മയാണ് അപകടത്തിൽ പെട്ടത് എന്ന കാരണത്താൽ നഷ്ടപരിഹാര തുക കുറയ്ക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഇത് ചൂണ്ടിക്കാണിച്ച് ഹൈക്കോടതി നഷ്ടപരിഹാര തുക ഉയർത്തുകയും ചെയ്തു.

കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ അശ്രദ്ധമായി ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് സീറ്റിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പാലക്കാട് എലുവുപാടം സ്വദേശി കാളുക്കുട്ടി (61) നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹര്‍ജിക്കാരിയുടെ നഷ്ടപരിഹാരത്തുക 1.64 ലക്ഷം രൂപയാക്കി കോടതി ഉയര്‍ത്തി. 7.5 ശതമാനം വാര്‍ഷികപലിശ സഹിതം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്. 2006 ഓഗസ്റ്റ് 24 നുണ്ടായ അപകടത്തെത്തുടര്‍ന്ന് കിടപ്പിലാണ് ഹര്‍ജിക്കാരി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...