Wednesday, March 22, 2023

ആദിവാസി യുവാവിന്റെ മരണം; പ്രതികളെ കണ്ടെത്താനായില്ല, മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നല്കി

കോഴിക്കോട്: വിശ്വനാഥന്‍റെ മരണത്തിൽ ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട്. അന്വേഷണ ചുമതലയുള്ള എസിപി കെ സുദർശനാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചത്. കുടുംബം ഉന്നയിച്ച പരാതികളിൽ അന്വേഷണം നടത്തിവരികയാണെന്നും സി.സി.ടി.വി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടക്കുന്നുണ്ടെന്നും മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ആശുപത്രിയുടെ സമീപത്ത് ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് വ്യക്തമാണ് എന്നും പറയുന്നു. എന്നാൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് കമ്മിഷൻ നിർദ്ദേശം നല്കി.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles